/indian-express-malayalam/media/media_files/uploads/2018/09/chekka-chivantha-vaanam-songs-bhoomi-bhoomi-750.jpg)
മണിരത്നത്തിന്റെ പുതിയ ചിത്രം 'ചെക്ക ചിവന്ത വാന'ത്തിലെ രണ്ടു പാട്ടുകൾ ബുധനാഴ്ച റിലീസായി. ചിത്രത്തിലെ 'മഴൈ കുരുവി', 'ഭൂമി ഭൂമി' എന്നീ പാട്ടുകളാണ് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ വെച്ച് റിലീസ് ചെയ്തിരിക്കുന്നത്. താരസമ്പന്നമായ സദസ്സിലായിരുന്നു 'എ ആർ റഹ്മാന്റെ മാജിക് ടച്ചു'ള്ള 'ചെക്ക ചിവന്ത വാനം' എന്ന മ്യൂസിക് ആൽബത്തിന്റെ ലോഞ്ച്. ചടങ്ങിൽ എ ആർ റഹ്മാൻ 'ചെക്ക ചിവന്ത വാന'ത്തിലെ പാട്ടുകളുടെ ലൈഫ് പെർഫോൻമൻസും നടത്തി.
സോളോ റൊമാന്റിക് നമ്പറാണ് 'മഴൈ കുരുവി' എന്നു തുടങ്ങുന്ന ഗാനം. സുന്ദരമായൊരു ഒഴുക്കാണ് ഈ പാട്ടിന്റെ പ്രത്യേകത. അതേസമയം വിഷാദഛായയാണ് 'ഭൂമി ഭൂമി' എന്നു തുടങ്ങുന്ന പാട്ടിന്റെ പ്രത്യേകത. വേദന, ഏകാന്തത, ഹൃദയം നുറുങ്ങുന്ന വേദന എന്നിവയൊക്കെ നിറയുകയാണ് ഈ പാട്ടിൽ. ശക്തി സ്ത്രീയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടു പാട്ടുകളുടെയും വരികൾ എഴുതിയിരിക്കുന്നത് മണിരത്നത്തിന്റെ പ്രിയപ്പെട്ട ലിറിസ്റ്റിറ്റായ വൈരമുത്തു ആണ്.
1992 ലാണ് മണിരത്നം, 'റോജ' എന്ന തന്റെ ചിത്രത്തിലൂടെ എ ആർ റഹ്മാൻ എന്ന സംഗീതമാന്ത്രികനെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്. അന്നു മുതൽ മണിരത്നം സിനിമകളുടെ സ്ഥിരം മ്യൂസിക് കമ്പോസറാണ് റഹ്മാൻ. ഓരോ തവണയും മണിരത്നം- റഹ്മാൻ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഏറ്റവും മാസ്മരികമായ പാട്ടുകൾ തന്നെ പിറന്നു. ഇത്തവണയും സംഗീതപ്രേമികളെ നിരാശരാക്കിയില്ല മണിരത്നം- റഹ്മാൻ കൂട്ടുകെട്ട് എന്നാണ് 'ചെക്ക ചിവന്ത വാന'ത്തിലെ പുറത്തുവന്ന പാട്ടുകൾക്ക് ലഭിക്കുന്ന പ്രതികരണം.
അരവിന്ദ് സ്വാമി, ചിമ്പു, ജ്യോതിക, വിജയ് സേതുപതി, അരുൺ വിജയ്, അതിദി റാവു, പ്രകാശ് രാജ് എന്നിങ്ങനെ നിരവധി താരങ്ങൾ തന്നെ അണിനിരക്കുന്ന 'ചെക്ക ചിവന്ത വാന'ത്തിന്റെ റിലീസിനും ശേഷിക്കുന്ന പാട്ടുകൾക്കുമായി കാത്തിരിക്കുകയാണ് സിനിമാലോകം. ലൈക പ്രൊഡക്ഷനുമായി ചേർന്ന് മണിരത്നത്തിന്റെ പ്രൊഡക്ഷൻ കമ്പനി 'മദ്രാസ് ടാക്കീസ് ' നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 28 നാണ് തിയേറ്ററുകളിലെത്തുക.
/indian-express-malayalam/media/media_files/uploads/2018/09/chekka-chivantha-vaanam-audio-launch-759.jpg)
/indian-express-malayalam/media/media_files/uploads/2018/09/chekka-chivantha-vaanam-audio-launch-6.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.