Chekka Chivantha Vaanam Maniratnam Movie Review Release: സിനിമയില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികയ്ക്കുന്ന മണിരത്നം എന്ന തെന്നിന്ത്യന്‍ സംവിധായകന്‍ സിനിമാ പ്രേമികള്‍ക്കും സിനിമ എന്ന കലയെ പഠിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ടവനും പ്രസക്തനുമാണ്. അദ്ദേഹം സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള മുപത്തിയഞ്ചോളം ചിത്രങ്ങളില്‍ സിനിമാ ചരിത്രത്തില്‍ ഭാഗമാകുന്ന നിമിഷങ്ങള്‍ ഏറെയുണ്ട്; സിനിമാ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയേയും സിനിമാ ലോകം വലിയ പ്രതീക്ഷകളോടെയാണ് വരവേല്‍ക്കുന്നത്. അതോടൊപ്പം തന്നെ ബോക്സോഫീസും മണിരത്നം ചിത്രങ്ങളില്‍ കാര്യമായ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നു. തികഞ്ഞ ‘കണ്‍സിസ്റ്റന്‍സി’യോടെയല്ല മണിരത്നം ചിത്രങ്ങള്‍ ബോക്സോഫീസില്‍ വിജയിച്ചിട്ടുള്ളത്‌ എന്നിരിക്കെത്തന്നെയാണ് ഇന്ന് റിലീസ് ചെയ്ത ‘ചെക്ക ചിവന്ത വാനം’ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ ‘പ്രീബുക്കിംഗ്’ നിറഞ്ഞു കവിയുന്നത്. ഇതിനെക്കുറിച്ച് ഓള്‍ ഇന്ത്യ മള്‍ടിപ്ലെക്സ് ഓപ്പറേറ്റര്‍മാരുടെ പ്രതിനിധി ‘ദി ഹിന്ദു’വിനോട് പറഞ്ഞതിങ്ങനെ.

“ഇന്ത്യയെമ്പാടും നിന്നും നല്ല ബുക്കിംഗ് ആണ് ‘ചെക്ക ചിവന്ത വാന’ത്തിനും അതിന്റെ തെലുങ്ക്‌ പതിപ്പായ ‘നവാബി’നും ഉണ്ടായിരിക്കുന്നത്. ബാംഗ്ലൂര്‍ പോലെയുള്ള നഗരങ്ങളില്‍ ഓപ്പണിംഗ് ദിനമായ ഇന്ന് രാവിലെ ആറു മണി മുതല്‍ തന്നെ ഷോകള്‍ ഉണ്ട്. ഒരു വിധത്തില്‍ നോക്കിയാല്‍, രജനികാന്തിന്റെ ‘കാല’യെക്കാളും വലിയ ഓപ്പണിംഗ് ആണ് ഇതെന്ന് പറയാം”.

ഇന്ന് റിലീസ് ആയ ‘ചെക്ക ചിവന്ത വാന’ത്തിന് അതി ഗംഭീരമായ റിപ്പോര്‍ട്ടുകള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. ‘മണിരത്നം തന്റെ ഫോമിലേക്ക് തിരിച്ചു വന്നു’, ‘ബോസ്സ് എന്നും ബോസ്സ് തന്നെ’, ‘മികച്ച ഗാംസ്റ്റര്‍ കഥകളില്‍ ഒന്ന്’, ‘ഈ ദശാബ്ദത്തിന്റെ ഏറ്റവും മികച്ച മണിരത്നം ചിത്രം’, ‘ബെസ്റ്റ് ഓപ്പണിംഗ് ഓഫ് 2018’ എന്നൊക്കെയാണ് ആദ്യ പ്രതികരണങ്ങള്‍

Chekka Chivantha Vaanam Maniratnam Movie Review Release: പ്രകാശ് രാജ്, ജയസുധ, സിമ്പു, അരവിന്ദ് സ്വാമി, അരുണ്‍ വിജയ്‌, വിജയ്‌ സേതുപതി, ജ്യോതിക, ഐശ്വര്യാ രാജേഷ്, അതിഥി റാവു ഹൈദാരി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തില്‍ നിന്നും അപ്പാനി ശരതും ചെറുതെങ്കിലും ശക്തമായ ഒരു റോളില്‍ തന്റെ സാന്നിധ്യമറിയിച്ചു ചിത്രത്തിലുണ്ട്. ‘ചെക്ക ചിവന്ത വാനത്തി’ലെ തന്റെ റോളിനെക്കുറിച്ച് അപ്പാനി ശരത് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.

“സ്വപ്നം പോലെയൊരു അനുഭവം തന്നെയാണ്​​ എനിക്കിത്. ലെജന്റ് എന്നു വിശേഷിപ്പിക്കാവുന്ന മണിരത്നം സാറിനെ പോലൊരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി തന്നെ കരുതുന്നു.

‘സണ്ടക്കോഴി2’ വിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നപ്പോൾ ആണ് ‘ചെക്ക ചിവന്ത വാന’ത്തിന്റെ അസോസിയേറ്റ് ഡയറക്ടർ വിളിക്കുന്നത്. ‘അങ്കമാലി ഡയറീസി’ലെ അപ്പാനി എന്ന കഥാപാത്രത്തെ കണ്ടിട്ടാണ് എന്നെ വിളിക്കുന്നത്, ‘പടത്തിൽ ചെറിയൊരു റോളുണ്ട്, ഒന്ന് ഓഡിഷന് വരണം’ എന്നു പറഞ്ഞു. ഞാൻ ചെന്നൈയിലേക്ക് ചെന്നു, ഓഡിയേഷനിൽ പങ്കെടുത്തു. അവരു തന്ന സീൻ അഭിനയിച്ചു കാണിച്ചു. ചിത്രത്തിലേക്ക് സെലക്റ്റായെന്നറിഞ്ഞപ്പോൾ എക്‌സൈറ്റഡ് ​ആയി.

Read More: ഗോഡ്ഫാദറോ മഹാഭാരതമോ?: ആകാംഷയുണര്‍ത്തി മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ട്രെയിലര്‍

ചെറിയൊരു കഥാപാത്രമാണ് സിനിമയിലെനിക്ക്, വളരെ കുറച്ചു സീനുകളെയുള്ളൂ. പക്ഷേ പെർഫോം ചെയ്യാനുണ്ട്. സീൻ വലുതോ ചെറുതോ എന്നല്ല മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ച് മഹാഭാഗ്യം. അരവിന്ദ് സ്വാമിയ്ക്കൊപ്പം ഒരു സീനുണ്ടായിരുന്നു, അതിൽ അഭിനയിക്കുമ്പോൾ ടെൻഷൻ തോന്നി. പക്ഷേ, സന്തോഷ് ശിവൻ ചേട്ടൻ ഒക്കെ നല്ല സപ്പോർട്ട് തന്നു, ശരത് നന്നായി ചെയ്തു എന്നൊക്കെ പറഞ്ഞു”.

Read More: ഇടിമിന്നല്‍ പോലൊരു പയ്യന്‍

Chekka Chivantha Vaanam Maniratnam Movie Review Release: മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നവും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് ക്യാമറ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എ.ആര്‍.റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നത്.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നവും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് ക്യാമറ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എ.ആര്‍.റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നത്.

തിരക്കഥ. മണിരത്നം, ശിവ അനന്ത്. വരികള്‍. വൈരമുത്തു, പ്രൊഡക്ഷന്‍ ഡിസൈന്‍. ഷര്‍മിശ്താ റോയ്, ആക്ഷന്‍. ദിലീപ് സുബ്ബരായന്‍, വസ്ത്രാലങ്കാരം. ഏകാ ലഖാനി.

Read More: സന്തോഷ്‌ ശിവന്‍-മണിരത്നം മാജിക് വീണ്ടും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook