scorecardresearch
Latest News

അഭിനേതാവായിരുന്നില്ലെങ്കിൽ അദ്ദേഹമൊരു അടിപൊളി കുക്കായേനേ; മോഹൻലാലിനെ കുറിച്ച് ഷെഫ് പിള്ള

പാചക വിദഗ്ധന്‍ ഷെഫ് പിളള മോഹന്‍ലാലിനൊപ്പം പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്

അഭിനേതാവായിരുന്നില്ലെങ്കിൽ അദ്ദേഹമൊരു അടിപൊളി കുക്കായേനേ; മോഹൻലാലിനെ കുറിച്ച് ഷെഫ് പിള്ള

അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും താത്പര്യമുളള താരമാണ് മോഹന്‍ലാല്‍ എന്നതു ഭൂരിഭാഗം മലയാളികള്‍ക്കും അറിയുന്ന ഒരു കാര്യമാണ്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥികളുമായി ചില പാചക വിദ്യകള്‍ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഈയിടയ്ക്കു നടന്‍ ഇന്ദ്രജിത്ത് മോഹന്‍ലാലുമൊത്ത് പാചകം ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു.

ഏറെ ആരാധകരുളള പാചക വിദഗ്ധന്‍ ഷെഫ് പിളള മോഹന്‍ലാലിനൊപ്പം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ ഒരു നടനായില്ലെങ്കില്‍ ഒരു ഷെഫായേനെ എന്നാണ് ഷെഫ് പിളള ചിത്രത്തിനു താഴെ കുറിച്ചത്.”ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ പല വസ്തുക്കളും എനിക്ക് കാണിച്ച് തന്നത് ” ഷെഫ് പിളള പറഞ്ഞു. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും മോഹന്‍ലാലിനൊപ്പം കഴിച്ചുവെന്നും ഷെഫ് പിളള കുറിച്ചു.

വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘മോണ്‍സ്റ്റര്‍’ ആണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ് രചിച്ചിരിക്കുന്നത്. ഹണിറോസ്, ലെന, സിദ്ദിഖ്, സുദേവ് നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Chef pillai shares photo with actor mohanlal goes viral