സെയ്ഫ് അലിഖാനും പത്മപ്രിയയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഷെഫിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ലിഫ്റ്റ് എന്ന സിനിമയുടെ സംവിധായകനും മലയാളിയുമായ രാജ കൃഷ്ണ മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. 2014ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയുടെ റിമേയ്ക്ക് ആണ്.

ചിത്രത്തില്‍ സെയ്ഫിന്റെ പ്രണയിനിയായാണ് പത്മപ്രിയ എത്തുന്നത്. മലയാളത്തില്‍ നിന്ന് നടന്‍ സിദ്ദീഖ്, ശാന്തകുമാരി, ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു ഫോര്‍ട്ടുകൊച്ചി, ആലപ്പുഴ, ചേര്‍ത്തല, എരമല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ