ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന, തികഞ്ഞ ഭക്ഷണപ്രിയനായ മോഹൻലാലിനെ കുറിച്ച് സിനിമാലോകത്തെ താരങ്ങൾ പലപ്പോഴും അഭിമുഖങ്ങളിൽ വാചാലരാവാറുണ്ട്. ഭക്ഷണപ്രിയൻ മാത്രമല്ല, നല്ലൊരു ഷെഫ് കൂടിയാണ് മോഹൻലാൽ എന്ന് സാക്ഷ്യപ്പെടുത്തുകയാണ് പൃഥ്വിരാജിന്റെ നല്ല പാതിയും നിർമ്മാതാവുമായ സുപ്രിയ. രാത്രി അത്താഴത്തിന് വിഭവങ്ങൾ ഒരുക്കി പ്രത്യേകം ക്ഷണിച്ച ഷെഫ് മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കു വച്ചു.
അദ്ദേഹം നല്ല കുക്കാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് “അതെ, മോഹൻലാൽ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലർത്തുന്നു അദ്ദേഹം” എന്നാണ് സുപ്രിയയുടെ മറുപടി. നാടന്‍ ചെമ്മീന്‍, കണവ പൊരിച്ചത്, ഉണക്കമീന്‍ തുടങ്ങി സ്വാദിഷ്ടമായ നിരവധി വിഭവങ്ങളാണ് ഷെഫ് മോഹന്‍ലാല്‍ ഒരുക്കിയതെന്നും സുപ്രിയ പറയുന്നു. #AmazingFood, #EvenBetterCompany, #MissedYouPrithvi തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘ലൂസിഫർ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ കുടുംബവുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും.
View this post on Instagram
#AboutLastNight#Lucifer100DaysCelebration#200crclub#SuchiChechi&Me#AfterParty
View this post on Instagram
With our Ettan and Chechi#LuciferFamily#100DaysOfLucifer#EmpuraanIsComing
View this post on Instagram
Lucifer and his general & the women in their lives! #Suchi chechi and Lal ettan!
Read more: ഞാനും പ്രണവിനെ പോലെ സിനിമയിൽ പെട്ടുപോയതാണ്: മോഹൻലാൽ