മലയാളി അല്ലാതിരുന്നിട്ടും ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് ഛായാ സിംഗ്. കുഞ്ചാക്കോ ബോബനെ നായകനാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത ‘മുല്ലവള്ളിയും തേന്മാവും’ എന്ന ചിത്രത്തിലൂടെയാണ് ഛായാസിംഗ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ പാട്ടുകൾക്കൊപ്പം തന്നെ ഛായാ സിംഗും മലയാളികളുടെ ഹൃദയം കവർന്നു.

Read More: കൊറോണക്കാലത്ത് ഞങ്ങൾ; ഒരു വീഡിയോ കാൾ അപാരതയുമായി കത്രീന കൈഫ്

വി കെ പിയുടെ തന്നെ ‘പൊലീസ്’ എന്ന ചിത്രത്തിലൂടെ ഛായ ഒരിക്കൽ കൂടി മലയാളസിനിമയിൽ എത്തിയെങ്കിലും ചിത്രം ശ്രദ്ധിക്കാതെ പോയി. മലയാളത്തിൽ പിന്നീട് കണ്ടില്ലെങ്കിലും കന്നട, തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം സജീവമാണ് ഛായ.

ഒരു രജപുത്ര കുടുംബാംഗമായ ഛായ ജനിച്ച് വളർന്നത് ബാംഗ്ലൂരിലാണ്. ‘മുന്നുടി’ എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. 2012ൽ തമിഴ് നടൻ കൃഷ്ണയെ വിവാഹം ചെയ്തു. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ഛായ.

Read more: ഞങ്ങൾക്കിഷ്ടം ‘സെയിം സെയിം’ ഡ്രസ്സ്; മകൾക്കൊപ്പം മന്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook