/indian-express-malayalam/media/media_files/uploads/2022/09/chattambi.png)
നടന്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ അഭിലാഷ് എസ് കുമാര്‍.ശ്രീനാഥ് ഭാസി വിഷയത്തില്‍ തങ്ങളുടെ ഭാഗത്തു നിന്നറയുന്ന കാര്യങ്ങളും സംവിധാകന്‍ വിശദീകരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് അഭിമുഖത്തിനു ഭാസി എത്തിയതെന്നും, പ്രശ്‌നം ഉണ്ടായെന്നു അറിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ സംഭവ സ്ഥലത്തെത്തിയെന്നും അഭിലാഷ് പറയുന്നു. അതിനു ശേഷം ഭാസി മാപ്പു പറയാന്‍ ചെന്നിരുന്നു പക്ഷെ അതും വാക്കേറ്റത്തിലാണ് അവസാനിച്ചതെന്നു അഭിലാഷ് പറഞ്ഞു.
ചിത്രം ബഹിഷ്‌കരിക്കണം എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചാണ് അഭിലാഷ് കൂടുതലും സംസാരിച്ചത്. ' ഭാസി ഈ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. മറ്റു വലിയ താരങ്ങളും ഈ സിനിമയിലുണ്ട്. ഒരുപ്പാടു പേരുടെ പരിശ്രമത്തിന്റെ ഫലമാണ് സിനിമ. ദയവായി അതു തകര്‍ക്കരുത്' അഭിലാഷ് പറഞ്ഞു.
ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, മൈഥിലി എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 23 നു റിലീസ് ചെയ്ത ചിത്രം ഹര്‍ത്താല്‍ ദിവസമായതിനാല്‍ വൈകീട്ട് 6 നാണ് തീയറ്ററുകളിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.