scorecardresearch

ആ വാൾടർ മമ്മൂട്ടിയല്ലേ? ആകാംക്ഷ ഉണർത്തി ചത്താ പച്ച ട്രെയിലർ

Watch Chatha Pacha: The Ring of Rowdies Trailer: അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിലെത്തുന്നുണ്ട്

Watch Chatha Pacha: The Ring of Rowdies Trailer: അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിലെത്തുന്നുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update

റെസ്‌ലിങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ ട്രെയിലർ എത്തി. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച  സംവിധാനം ചെയ്യുന്നത് അദ്വൈത് നായർ ആണ്. ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അദ്വൈത് നായർ  മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ്. 

Advertisment

Also Read: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ

അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.  സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ, മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ  അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ട്രെയിലറിൽ പറയുന്ന വാൾടർ എന്ന കഥാപാത്രം മമ്മൂട്ടി അല്ലേ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.  ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം മുന്നോട്ടുപോവുന്നത്.

Also Read: ഉർവശിയ്ക്കും കമൽഹാസനുമൊപ്പമുള്ള ചിത്രവുമായി കുഞ്ഞാറ്റ; കമന്റുമായി മനോജ് കെ ജയൻ

റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം.  ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന. ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രൻ, ആക്‌ഷൻ കലൈ കിങ്‌സൺ, എഡിറ്റിങ് പ്രവീൺ പ്രഭാകർ. 2026 ജനുവരി 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

Also Read: അവിടെ പാലുകാച്ചൽ, ഇവിടെ കല്യാണം; ശ്രീനിവാസന്റെ ചിറകൊടിഞ്ഞ കിനാക്കളിൽ ധ്യാനും വിനീതും നവ്യയും, എഐ വീഡിയോ

Mammootty Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: