scorecardresearch

Chatha Pacha Release: ചത്താ പച്ച കാത്തുവച്ച ആ 'ബിഗ്' സർപ്രൈസ് നാളെയറിയാം

Chatha Pacha -The Ring of Rowdies: അദ്വൈത് നായർ സംവിധാനം ചെയ്മത ലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച നാളെ തിയേറ്ററുകളിലേക്ക്

Chatha Pacha -The Ring of Rowdies: അദ്വൈത് നായർ സംവിധാനം ചെയ്മത ലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച നാളെ തിയേറ്ററുകളിലേക്ക്

author-image
Entertainment Desk
New Update
Chatha Pacha

Chatha Pacha Release: റെസ്‌ലിങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച  സംവിധാനം ചെയ്യുന്നത് അദ്വൈത് നായർ ആണ്. ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അദ്വൈത് നായർ  മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ്. 

Advertisment

Also Read: അമ്മയുടെ കാർബൺ കോപ്പി തന്നെ മക്കൾ; വൈറലായി ത്രോബാക്ക് ചിത്രങ്ങൾ

അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.  സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Also Read: 16-ാം വയസ്സിൽ അരങ്ങേറ്റം, ആദ്യ 100 കോടി ചിത്രത്തിലെ നായിക; 1,300 കോടി ആസ്തിയുള്ള വ്യവസായിയെ വിവാഹം കഴിച്ച് സിനിമ ഉപേക്ഷിച്ചു

മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ  അതിഥി വേഷത്തിലെത്തുന്നുണ്ട്. ട്രെയിലറിൽ പറയുന്ന വാൾടർ എന്ന കഥാപാത്രം മമ്മൂട്ടി അല്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം. എല്ലാ ചോദ്യത്തിനും നാളെ ഉത്തരം കിട്ടും. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം മുന്നോട്ടുപോവുന്നത്.

Also Read: സൈക്കിളിൽ ഡബിളടിച്ചും ആൽത്തറയിൽ സൊറപറഞ്ഞിരുന്നും മമ്മൂക്കയും ലാലേട്ടനും; കൂടെ ആരൊക്കെ എന്ന് നോക്കൂ

റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം.  ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന. ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രൻ, ആക്‌ഷൻ കലൈ കിങ്‌സൺ, എഡിറ്റിങ് പ്രവീൺ പ്രഭാകർ.

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

New Release Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: