scorecardresearch

Chatha Pacha: ചത്ത പച്ച ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതി എത്തി

Chatha Pacha OTT Release Date: മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ് ചത്ത പച്ച

Chatha Pacha OTT Release Date: മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ് ചത്ത പച്ച

author-image
Entertainment Desk
New Update
Chatha Pacha Movie Review FI 1

Chatha Pacha OTT

Chatha Pacha OTT Release Date & Platform: മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ്‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’. അർജുൻ അശോകൻ, റോഷൻ മാത്യൂ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തത്. ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അദ്വൈത് നായർ മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ്. 

Advertisment

അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ  അതിഥി വേഷത്തിലെത്തുന്നുണ്ട്.

Also Read: കുഞ്ഞു മനുഷ്യരുടെ മറ്റൊരു വലിയ രാജ്യം, യക്ഷിണികളുടെ മായാലോകം; പുതിയ ഫാന്റസി ചിത്രവുമായി വിനയൻ

Advertisment

റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം.  ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാണ്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയ് ടീമാണ്  സംഗീത സംവിധായകർ. വിനായക് ശശികുമാറാണ് ഗാനരചന. ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രൻ, ആക്‌ഷൻ കലൈ കിങ്‌സൺ, എഡിറ്റിങ് പ്രവീൺ പ്രഭാകർ.

Also Read: ഗൗരി ഖാന്റെ കുടുംബവീട്ടിൽ താമസിക്കാം; ഒരു രാത്രിക്ക് 1.2 ലക്ഷം രൂപ

Chatha Pacha: ചത്ത പച്ച ഒടിടി

നെറ്റ്ഫ്ലിക്സിലൂടെയാണ് ചത്ത പച്ച ഒടിടിയിലെത്തുന്നത്. ചിത്രം ഫെബ്രുവരി 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.

Read More: ദി പ്രൊട്ടക്ടർ ഒടിടിയിൽ, എവിടെ കാണാം?

Netflix OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: