scorecardresearch

വിജയ് ദേവരകൊണ്ടയുടെ പാട്ടിനൊപ്പം താളം പിടിച്ച് ചാർമിയുടെ വളർത്തുനായ; വീഡിയോ

ചാർമിയുടെ അലാസ്കൻ മാലമ്യൂട് ഇനത്തിൽപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പം ‘വാട് ലഗാ ഡെങ്കെ’ കണ്ടുകൊണ്ടിരിക്കുന്ന വിജയ് ദേവരകൊണ്ടയേയും വീഡിയോയിൽ കാണാം

Charmy kaur, Charmy kaur pet dog Alaskan Malamute, Vijay Deverakonda, Waat Laga Denge song

ഹിന്ദിയിലും തെലുങ്കിലും സമാന്തരമായി ഒരുങ്ങുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ ലൈഗർ. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. ഒരു ചായക്കടക്കാരനില്‍നിന്നും ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ആക്‌ഷൻ ത്രില്ലറിന്റെ ക്ലൈമാക്‌സടക്കമുള്ള രംഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്. ചിത്രത്തിലെ ‘വാട് ലഗാ ഡെങ്കെ’ എന്ന ഗാനം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

തെന്നിന്ത്യൻ താരമായ ചാർമി കൗർ പങ്കുവച്ച​​ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചാർമിയുടെ അലാസ്കൻ മാലമ്യൂട് ഇനത്തിൽപ്പെട്ട വളർത്തുനായ ‘വാട് ലഗാ ഡെങ്കെ’ ഗാനത്തിനു അനുസരിച്ച് കുരയ്ക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. തന്റെ ഗാനരംഗം ടിവിയിൽ കാണുന്ന വിജയ് ദേവരകൊണ്ടയേയും വീഡിയോയിൽ കാണാം. വിജയ് ചാർമിയുടെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ ചിത്രീകരിച്ച വീഡിയോ ആണിത്.

“ഞങ്ങളുടെ പെറ്റ് ഡോഗ് ‘വാട് ലഗാ ഡെങ്കെ’ പാടുമ്പോൾ,” എന്ന അടിക്കുറിപ്പോടെയാണ് ചാർമി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ചാർമിയുടെ അലാസ്കൻ മാലമ്യൂടിനൊപ്പമുള്ള ചിത്രങ്ങൾ മുൻപും വിജയ് പങ്കുവച്ചിട്ടുണ്ട്.

ലൈഗറിൽ ദേവരകൊണ്ടയുടെ നായികയായി എത്തുന്നത് അനന്യ പാണ്ഡയാണ്. രമ്യ കൃഷ്ണൻ, അമേരിക്കൻ ബോക്‌സിങ്‌ താരം മൈക്ക് ടൈസൺ എന്നിവരും ചിത്രത്തിലുണ്ട്.

ലൈഗറിന്റെ നിർമാതാക്കളിൽ ഒരാളാണ് ചാർമി കൗർ. കരൺ ജോഹർ, അമ്മ ഹിരൂ യാഷ് ജോഹർ, പുരി ജഗനാഥ്, അപൂർവ്വ മെഹ്ത എന്നിവർക്കൊപ്പം ചേർന്നാണ് ചാർമി ലൈഗർ നിർമിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Charmy kaur pet dog alaskan malamute enjoys vijay deverakonda s waat laga denge song video