New Release: രണ്ടു ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. ഉർവശി പ്രധാന കഥാപാത്രമായി എത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’, ലുക്ക്മാൻ ചിത്രം ജാക്സൻ ബസാർ യൂത്ത് എന്നിവയാണ് വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ.
Charles Enterprises Release:ചാൾസ് എന്റർപ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്.’ സുഭാഷ് തന്നെ തിരക്കഥ രചിച്ച ചിത്രം നിർമിക്കുന്നത് അജിത്ത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ്. ബാലു വർഗ്ഗീസ്, ഗുരു സോമസുന്ദരം, ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കോമഡി ഴോണറാണെന്നാണ് വ്യക്തമാകുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റിങ്ങ് അച്ചു വിജയൻ എന്നിവർ നിർവഹിക്കുന്നു.
Jackson Bazaar Youth Release: ജാക്സൺ ബസാർ യൂത്ത്
ലുക്ക്മാൻ അവറാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ജാക്സൺ ബസാർ യൂത്ത്.’ സമദ് സുലൈമാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സക്കറിയയാണ്. കോമഡി ഡ്രാമ ജോണറിലൊരാൻ ചിത്രം ഒരുങ്ങുന്നത്. ഉസ്മാൻ മാരത്ത് തിരക്കഥ രചിച്ച ചിത്രത്തിൽ ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, ജാഫർ ഇടുക്കി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റിങ്ങ് അപ്പു എൻ ഭട്ടതിരി, ഷാജി കെ എം എന്നിവർ നിർവഹിക്കുന്നു.