scorecardresearch

'നീ പറഞ്ഞ പോലെ... അവർ വെറുക്കും, നമ്മൾ ഉയരും'; ചന്തുവിന് ദുൽഖറിന്റെ മറുപടി

'കാന്ത'യിലെ ദുൽഖറിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ ചന്തു സലിംകുമാർ പോസ്റ്റ് പങ്കുവച്ചിരുന്നു

'കാന്ത'യിലെ ദുൽഖറിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ ചന്തു സലിംകുമാർ പോസ്റ്റ് പങ്കുവച്ചിരുന്നു

author-image
Entertainment Desk
New Update
Dulqar salmaan Chandhu

ചിത്രം: ഇൻസ്റ്റഗ്രാം

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം 'കാന്ത' മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.  ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനവും കൈയ്യടി നേടുകയാണ്. ചിത്രത്തെയും ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് നടൻ ചന്തു സലിംകുമാർ പങ്കുവച്ച കുറപ്പും ശ്രദ്ധനേടുകയാണ്. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ കണ്ട ഗംഭീര സിനിമയാണ് കാന്തയെന്നും ദുല്‍ഖർ സല്‍മാനെ നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കുമെന്നും ചന്തു സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisment

കാന്തയിലെ ദുൽഖറിന്റെ കഥാപാത്രം ചിലയിടങ്ങളിൽ കാണികളോട് 'ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്,' എന്ന് പറയുന്നുണ്ട്. അതിനു ശേഷമുള്ള ദുൽഖറിന്റെ പ്രകടനങ്ങൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ടെന്നും, അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരെന്നും ചന്തു കുറിച്ചു. അത്തരം ഒരു സീൻ ചെയ്യാൻ ദുൽഖർ കാണിച്ച ധൈര്യത്തിന് മാത്രം താൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുമെന്നും ചന്തു കുറിച്ചു.

Also Read: ആരും കയ്യടിക്കും ഈ നടിപ്പിൻ ചക്രവർത്തിയ്ക്ക്; ദുൽഖറിന്റെ കരിയർ ബെസ്റ്റ് പ്രകടനം, 'കാന്ത' റിവ്യൂ

ചന്തുവിന്റെ കുറിപ്പിന്റെ പൂർണരൂപം

"തിരിച്ചുവരവ് എപ്പോഴും തിരിച്ചടിയേക്കാൾ വലുതാണ്. ഏതാണ് ഒരു മികച്ച തിരക്കഥ. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയിൽ വഴിത്തിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുതുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തിയറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്.

Advertisment

രണ്ടും മികച്ച തിരക്കഥകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. ‘കാന്ത’ അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്. സെൽവമണി സെൽവരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്.

ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിഷ്വൽസ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിർമയേകാൻ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയൽ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിശ്വൽസ് ആവണം. ഈ സിനിമയും അതാണ്‌ ആവശ്യപ്പെടുന്നത്. ഗംഭീരം. ജെയ്ക്സ് ബിജോയ്‌, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വർക്ക്‌.

Also Read: വാപ്പച്ചിയുടെ ലെഗസി കാത്ത് ദുൽഖർ, എന്തൊരു പെർഫോമൻസ്; 'കാന്ത' കണ്ടവർ പറയുന്നു

സമുദ്രക്കനി വെറുതെ നിന്നാൽ പോലും അയാളുടെ പവർ നമുക്ക് മനസ്സിലാവും. കഥാപാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്. ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകൾ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകൾ ആവശ്യപ്പെടുന്ന ഒരു ക്യാരക്റ്റർ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകൾ, കാരക്റ്റർ ഷിഫ്റ്റുകൾ എല്ലാം അവർ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്. റാണ, ചുമ്മാ സ്‌ക്രീനിൽ വരുന്നു. ആ സ്ക്രീൻ മൊത്തത്തിൽ അയാൾ തൂക്കുന്നു. അയാളിൽ നിന്നും മുൻപെങ്ങും കാണാത്ത ഒരു പ്രത്യേക സ്വാഗ് ഇതിൽ ഫീൽ ചെയ്തു. സെക്കൻഡ് ഹാഫ് അയാളുടേത്‌ കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം....

അവസാനമായി, എന്റെ ബെസ്റ്റി. നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ 'ടികെഎ', ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത.

Also Read: ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കടാ എന്നു ഗർജ്ജിക്കും: മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശ്രീരാമൻ

ബെസ്റ്റി, മറ്റൊരു കാര്യം കൂടി നിന്നോട് പറയാനുണ്ട്. നമ്മൾ എപ്പോഴും ഓർമിപ്പിക്കാറുള്ളത് പോലെ, അവർ വെറുക്കും നമ്മൾ ഉയരും. കൃത്യമായി അതുതന്നെ നമ്മൾ തുടർന്നും ചെയ്തുകൊണ്ടിരിക്കും," ചന്തു സലിം കുമാർ കുറിച്ചു. 

അതേസമയം, ചന്തുവിന് മറുപടിയുമായി ദുൽഖറിന്റെ കമന്റും എത്തിയിട്ടുണ്ട്. 'ബെസ്റ്റി, നിന്നെ ഒരുപാട് ഇഷ്ടമാണ്! നീ പറഞ്ഞതു പോലെ, അവർ വെറുക്കും, നമ്മൾ ഉയരും', ദുൽഖർ കുറിച്ചു.

Read More: വട്ടപ്പൊട്ടിൽ എന്തൊരഴക്; ഈ മഞ്ജു ഭാവങ്ങൾക്കെന്തു ഭംഗിയെന്ന് ആരാധകർ

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: