Latest News

സെല്ലുലോയ്ഡിൽ റോസിയായെത്തിയ നടി ചാന്ദ്നി വിവാഹിതയായി

ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരൻ

chandini, celluloid actress

സെല്ലുലോയ്ഡ് ചിത്രത്തിലെ പി.കെ.റോസിയെ വെളളിത്തിരയിൽ മനോഹരമാക്കിയ നടി ചാന്ദ്നി വിവാഹിതയായി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് സെല്ലുലോയ്ഡ്. ചിത്രത്തിൽ പി.കെ.റോസി എന്ന കഥാപാത്രമായാണ് ചാന്ദ്നി എത്തിയത്. ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയിൽനിന്നാണ് ചാന്ദ്നി സിനിമയിലേക്കെത്തുന്നത്. സെല്ലുലോയ്ഡിലെ ചാന്ദ്നിയുടെ അഭിനയം ഏറെ പ്രശംസ നേടി. പൃഥ്വിരാജ്, മംമത മോഹൻദാസ് എന്നിവർക്കൊപ്പം തന്നെ ചാന്ദ്നിയും മലയാളികളുടെ മനസ്സിൽ ഇടംനേടി. ‘വാക്കാ’ണ് ചാന്ദ്നിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കൊല്ലം വള്ളക്കടവ് സ്വദേശിയായ പ്രേംകുമാറിന്റെയും ഗീതയുടെയും മകളാണ് ചാന്ദ്‌നി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ അധ്യാപികയാണ്. മാധ്യമപ്രവര്‍ത്തകനായ ഇടപ്പഴിഞ്ഞി രാധാകൃഷ്ണന്റെയും ബി.ലേഖയുടെയും മകനാണ് വരൻ വിഷ്ണു. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Chandini celluloid pkrosy actress wedding

The moderation of comments is automated and not cleared manually by malayalam.indianexpress.com