ലോക്‌ഡൗൺ കാലത്ത് പലവിധ ചലഞ്ചുകളാൽ ആക്റ്റീവാണ് സോഷ്യൽ മീഡിയ. പാട്ടുകാർക്ക് എട്ടിന്റെ പണി കൊടുക്കുന്ന ചില മ്യൂസിക് ചലഞ്ചുകളും ഇപ്പോൾ​​ ശ്രദ്ധ നേടുകയാണ്. അതിലൊന്നാണ് ‘ചന്ദനമണി ചലഞ്ച്’. ഗായിക സിതാര, ജ്യോത്സന, ഹരിശങ്കർ, ഫൈസൽ റാസി, അർജുൻ കൃഷ്ണ തുടങ്ങി നിരവധിയേറെ പേരാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

‘പ്രജ’യെന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി എംജി രാധാകൃഷ്ണൻ സംഗീതം നൽകി എം ജി ശ്രീകുമാർ പാടിയ ‘ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക,’ എന്ന ഗാനം ആലപിക്കുകയാണ് ചലഞ്ച്. തെറ്റാതെ ഒറ്റ ശ്വാസത്തിൽ പാടി അവസാനിപ്പിക്കുക എന്നത് നാവുളുക്കുന്ന ചലഞ്ചാണെങ്കിലും ഗായകരെല്ലാം ഭംഗിയായി തന്നെ ഗാനം ഏറ്റെടുത്തു പാടിയിട്ടുണ്ട്.

View this post on Instagram

@arjunkrishnamusic പുതു തലമുറയിൽ ഭാവത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഗായകരിൽ ഒരാൾ…ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ പാടുമ്പോൾ ഭാഷയ്ക്കനുസരിച്ചുള്ള ഉച്ചാരണ ശൈലിയും ഭാവ വ്യത്യാസങ്ങളും കൊടുക്കുവാൻ കഴിവുള്ള അപൂർവം ചിലരിൽ ഒരാൾ… പരിചയപ്പെടേണ്ടവർക്കു ഇപ്പോഴാവാം.. ഒരു പക്ഷെ പിന്നെ പിടിച്ചാൽ കിട്ടൂലാ.. That last improvisation was superb bro #chandanamanichallenge #chandanamani #arjunkrishna #chandanamani

A post shared by Kailas Menon (@kailasmenon2000) on

സോഷ്യൽ മീഡിയയിൽ സജീവമായ മറ്റൊരു പാട്ട് ചലഞ്ച് ‘വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം’ എന്ന ഗാനമാണ്. ‘മേഘം’ എന്ന സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചൻ സംഗീതം നൽകി എം ജി ശ്രീകുമാർ പാടിയ ഗാനവും പാട്ടുപ്രേമികൾ ചലഞ്ചായി ഏറ്റെടുത്തുകഴിഞ്ഞു.

Read more: ഓ പ്രിയേ, അന്ന് ഞാനറിഞ്ഞില്ലല്ലോ; ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook