scorecardresearch

Champion OTT: അനശ്വര രാജന്റെ ചാമ്പ്യൻ ഇനി ഒടിടിയിൽ; ചിത്രം എവിടെ, എപ്പോൾ കാണാം?

Champion OTT Release: സ്പോർട്സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്തിരിക്കുന്നത്

Champion OTT Release: സ്പോർട്സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്തിരിക്കുന്നത്

author-image
Entertainment Desk
New Update
Champion OTT

Champion OTT Release

Champion OTT Release Date, Platform: മലയാളികളുടെ പ്രിയ നായിക അനശ്വര രാജനും റോഷൻ മേക്കയും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘ചാമ്പ്യൻ.’അനശ്വരയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ചാമ്പ്യൻ. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ റിലീസിന് എത്തുകയാണ്. 

Advertisment

സ്പോർട്സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫുട്ബോൾ പശ്ചാത്തലമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത് സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്.

Also Read: സിറൈ ഒടിടിയിലെത്തി, എവിടെ കാണാം?

നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണേല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചാമ്പ്യനിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും സംവിധായകൻ പ്രദീപ് അദ്വൈതം തന്നെയാണ്. മിക്കി ജെ. മേയർ  സംഗീതം, കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നു.

Also Read:ആശാ ശരത് പ്രധാന വേഷത്തിലെത്തിയ ഖെദ്ദ ഒടിടിയിൽ എവിടെ കാണാം?

Champion OTT: ചാമ്പ്യൻ ഒടിടി


നെറ്റ്ഫ്ലിക്സിലൂടെയാണ് ചാമ്പ്യൻ ഒടിടിയിലെത്തുന്നത്. ചിത്രം ജനുവരി 26 ന് സ്ട്രീമിങ് ആരംഭിക്കും.

Read More: ആരാധകർ കാത്തിരുന്ന നിവിൻ പോളി ചിത്രം ഒടിടിയിലേയ്ക്ക്, എപ്പോൾ കാണാം?

Anaswara Rajan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: