പാട്ടുകാരിയിൽ നിന്നും സംഗീത സംവിധായികയുടെ വേഷത്തിലേക്ക് ചേക്കേറിയ സയനോരയുടെ പാട്ട് പുറത്തു വന്നു. ‘ചക്ക പാട്ട്’ എന്നാണ് ഗാനത്തിന്റെ പേര്. അന്‍വര്‍ അലിയാണ് ഗാനരചന. സന്നിദാനന്ദനും ആര്‍ജെ നിമ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാറിയിരിക്കുകയാണ് സയനോര. ‘കുട്ടൻപിളളയുടെ ശിവരാത്രി’ എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായികയായി സയനോര അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
ചിത്രത്തിൽ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്. കോമഡി താരമായും സ്വഭാവനടനായും പ്രേക്ഷകരെ അമ്പരപ്പിച്ച സുരാജിന്റെ ഏറെ വ്യത്യസ്തമായ വേഷമാകും ഇത്.
ശ്രിന്ദ, മിഥുന് രമേശ്, കൊച്ചുപ്രേമന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.