ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രവി ജാദവിന്രെ ന്യൂഡ് എന്ന ചലച്ചിത്രത്തിന് അവസാനം പ്രദർശനാനുമതി നൽകാൻ സെൻസർ ബോർഡ് (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) തീരുമാനിച്ചു.

ഒരു കട്ട് പോലും ഇല്ലാതെയാണ് പ്രദർശാനനുമതി ചലച്ചിത്രത്തിന് നൽകിയിരിക്കുന്നത്. സി ബി എഫ് സിയുടെ സ്പെഷ്യൽ ജൂറിയാണ് ” ന്യൂഡി”ന് അനുമതി നൽകിയത്. നടി വിദ്യാബാലൻ അധ്യക്ഷയായ പ്രത്യേക ജൂറിയാണ് പ്രദർശനാനുമതി നൽകാൻ തീരുമാനിച്ചത്.
ജൂറിക്ക് മുമ്പാകെയുളള സിനിമയുടെ പ്രദർശനത്തിന് ശേഷം ജൂറി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ന്യൂഡ് ചലച്ചിത്രത്തിൽ പ്രവർത്തിച്ചവരെ  അനുമോദിച്ചതായി രവിജാദവ് പറഞ്ഞു.

നേരത്തെ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ചലച്ചിത്രമായിരുന്നു  മറാത്തി ചിത്രമായ ” ന്യൂഡ്”. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ( ഐ എഫ് എഫ് ഐ) യിലും  കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും (ഐ എഫ് എഫ് കെ) തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും  സെൻസർ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ല.

രവി ജാദവ് തന്രെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. പിന്തുണച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് രവി ജാദവ് തന്രെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് എഴുതിയിരിക്കുന്നത്.

Read More:’ന്യൂഡ്’: നഗ്നതയെ ആര്‍ക്കാണ് ഭയം? രശ്മി ആർ നായർ എഴുതുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ