Celebrity Social Media Photos: സിനിമയ്ക്ക് അപ്പുറമുള്ള വിശേഷങ്ങളും പുതിയ ഫാഷൻ ട്രെൻഡുകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാനുള്ള പ്ലാറ്റ്ഫോം കൂടിയാണ് താരങ്ങളെ സംബന്ധിച്ച് സോഷ്യൽ മീഡിയ ഹാൻഡിലുകൾ. താരങ്ങളുടെ പുതുപുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ കൃത്യമായി പിന്തുടരുന്ന ആരാധകവൃന്ദവും ഓരോരുത്തർക്കുമുണ്ട്.
ആരാധകരുമായി സംവദിക്കുന്നതിനപ്പുറത്തേക്ക് പല സെലബ്രിറ്റികൾക്കും കോടികൾ വരുമാനം നൽകുന്നുമുണ്ട് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പലതും. ഇൻസ്റ്റഗ്രാമിൽ ഓരോ പോസ്റ്റിനും കോടികൾ വാങ്ങുന്ന സെലിബ്രിറ്റികൾ വരെയുണ്ട്. അക്കൂട്ടത്തിൽ ഇന്ത്യയിൽനിന്നും ഇടം നേടിയിരിക്കുന്ന രണ്ടുപേരാണ് പ്രിയങ്ക ചോപ്രയും വിരാട് കോഹ്ലിയും. സോഷ്യൽ മീഡിയ മാനേജ്മെന്റ് കമ്പനിയായ ഹോപ്പർ എച്ച്ക്യൂ പുറത്തുവിട്ട 2019 ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിലാണ് ഇരുവരും ഇടം നേടിയത്. പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിലെ ഒരു പ്രൊമോഷണൽ പോസ്റ്റിലൂടെ 271,000 (ഏകദേശം 1.87 കോടി) രൂപയാണ് നേടുന്നതെന്നാണ് ഹോപ്പർ എച്ച്ക്യൂ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. 43 മില്യൻ ഫോളോവേഴ്സുളള 37 കാരിയായ പ്രിയങ്ക ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ 19-ാം സ്ഥാനത്താണ്.
ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയില്ലെങ്കിലും, സ്വന്തമായ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഇല്ലാത്ത താരങ്ങൾ ഇന്ത്യൻ സിനിമാലോകത്തു തന്നെ വിരളമായിരിക്കും. അനുദിനമെന്ന പോലെ ആരാധകരുമായി സംവദിക്കുന്ന നിരവധിയേറെ പേരെ സമൂഹമാധ്യമങ്ങളിൽ കണ്ടെത്താൻ സാധിക്കും.
മലയാള സിനിമാലോകത്തെയും ബോളിവുഡിലെയും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.









Read more: കാമുകൻ റോഹ്മാനൊപ്പമുളള വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് സുസ്മിത സെൻ