ഒരാളുടെ ചെവിയിൽ എന്തോ സ്വകാര്യമായി പറയുകയാണ് മറ്റേയാൾ. രണ്ടു താരപുത്രിമാരുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടി മീന പങ്കുവച്ച ചിത്രത്തിൽ മീനയുടെ മകൾ നൈനികയ്ക്ക് ഒപ്പമുള്ളതും ഒരു താരപുത്രിയാണ്. രംഭയുടെയും ഇന്ദ്രൻ പദ്മനാഥന്റെയും മകൾ ലാന്യ. “അവരുടേതായ സ്വകാര്യം,” എന്ന ക്യാപ്ഷനോടെ മീനയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഒരു കാലത്ത് തമിഴ് സിനിമലോകത്തെ വിലകൂടിയ താരങ്ങളായിരുന്നു രംഭയും മീനയും. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് മീന. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും മീന ശോഭിച്ചു. അമ്മയുടെ വഴിയെ മകൾ നൈനിക വിദ്യാസാഗറും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രം ‘തെറി’യിൽ ബാലതാരമായിട്ടായിരുന്നു നൈനികയും സിനിമ അരങ്ങേറ്റം. കാഴ്ചയിലും രൂപത്തിലുമെല്ലാം കുഞ്ഞു മീനയെ ആണ് നൈനിക ഓർമ്മിപ്പിക്കുന്നത്.
2009 ജൂലൈയിലാണ് സോഫ്റ്റ്വെയർ എൻജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. കഴിച്ചു. പിന്നീട് ദമ്പതികൾ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. 2011 ജനുവരിയിലാണ് മകൾ നൈനികയുടെ ജനനം. വിവാഹത്തിനു ശേഷവും സിനിമകളിൽ സജീവമാണ് മീന.
Read more: അമ്മയെ പോലെ തന്നെ മകളും; ഈ താരത്തെയും താരപുത്രിയേയും മനസിലായോ?
ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് രംഭ ഇപ്പോൾ. ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്. രംഭയുടെ മക്കളിൽ മൂത്തയാളാണ് ലാന്യ. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നടി രംഭ ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്.
‘ഒക്കാട്ടി അടക്കു’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് രംഭ സിനിമാ അരങ്ങേറ്റം കുറിച്ചതെങ്കിലും 1992ല്‍ ഹരിഹരന് സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലൂടെയാണ് രംഭയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. വിനീത് ആയിരുന്നു ചിത്രത്തില്‍ നായകന്. പിന്നീട് ‘ചമ്പക്കുളം തച്ചന്’ എന്ന ചിത്രത്തിലും വിനീതിനൊപ്പം അഭിനയിച്ചു. ചമ്പക്കുളം തച്ചനു ശേഷം തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രംഭ തമിഴിലെ മുന്‍നിര നടിയായി ഉയര്‍ന്നുവന്നു. പിന്നീട് സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ്, പായും പുലി, കബഡി കബഡി എന്നീ മലയാളം ചിത്രങ്ങളിലും രംഭ അഭിനയിച്ചു. ‘കബഡി കബഡി’യായിരുന്നു രംഭയുടെ അവസാന മലയാളം ചിത്രം.
Read more: പിറന്നാൾ മധുരം; ഭർത്താവിനും മക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിച്ച് രംഭ