പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉടൻ ആരംഭിക്കും. താരങ്ങൾ മത്സരങ്ങൾക്കായുളള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. പരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. മണിക്കുട്ടൻ, സിജു വിൽസൻ, വിജയ് യേശുദാസ് തുടങ്ങിയവരെ വീഡിയോയിൽ കാണാം. മനു ചന്ദ്രനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.ഉന്മേഷത്തോടെ പരിശീലനത്തിൽ മുഴുകിയിരിക്കുകയാണ് താരങ്ങൾ.
2014 ,2017 സമയത്ത് കേരള സ്ട്രൈക്കേഴ്‌സ് റണ്ണേഴ്‌സപ്പായിരുന്നു. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ കാപ്റ്റണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരങ്ങളുടെ ക്രിക്കറ്റ് ക്ലബായ സെലിബ്രിറ്റി ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേർന്നാണ് ഇത്തവണ ടീം രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ട് സി3 കേരള സ്ട്രൈക്കഴ്‌സ് എന്ന പേരിലാകും ടീം അറിയപ്പെടുക.
ഫെബ്രുവരി 6ന് ലീഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. താരങ്ങൾ ഒന്നിച്ച് ഗ്രൗണ്ടിലിറങ്ങുന്നതു കാണാനുള്ള ആകാംഷയിലാണ് ആരാധകർ. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണിമുകുന്ദൻ,അർജുൻ നന്ദകുമാർ, സിദ്ധാർത്ഥ് മേനോൻ, വിവേക് ഗോപൻ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, സൈജു കുറുപ്പ്, അന്റണി വർഗീസ്, നിഖിൽ കെ മേനോൻ, ജീൻ പോൾ ലാൽ, പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്‌സാണ്ടർ, സഞ്ജു ശിവറാം എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.