വെള്ളിത്തിരയിലെ പ്രിയതാരങ്ങൾ ജീവിതത്തിലും ഒരുമിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഇരട്ടിസന്തോഷം നൽകുന്ന കാര്യമാണ്. അത്തരത്തിൽ, സിനിമയിൽ നിന്നുതന്നെ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയ നിരവധി താരങ്ങൾ നമുക്കുണ്ട്.
ജയറാം- പാര്‍വ്വതി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള താര ദമ്പതികളാണ് ജയറാം- പാര്‍വ്വതി ജോഡികള്‍. ‘ അപരന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 1992 ല്‍ വിവാഹിതരായി. നടന്‍ കാളിദാസന്‍, സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന മാളവിക എന്നിവരാണ് മക്കള്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന പാര്‍വ്വതി ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ പൊന്നിയിന്‍ സെല്‍വന്‍’ ആണ് ജയറാമിന്റെ പുതിയ ചിത്രം.

ഇന്ദ്രജിത്ത്- പൂര്‍ണിമ
സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ ദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. 2002 ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ടു പെണ്‍ക്കുട്ടികളാണ് ഉളളത്. മൂത്ത മകള്‍ പ്രാര്‍ത്ഥന സിനിമ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഇളയ മകള്‍ നക്ഷത്ര സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.’ പ്രാണ’ എന്ന വസ്ത്രാലയം നടത്തുന്ന പൂര്‍ണിമ സിനിമകളിലും സജ്ജീവമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ റാം’ എന്ന ചിത്രത്തിന്റെ തിരക്കാലാണ് ഇപ്പോള്‍ ഇന്ദ്രജിത്ത്.

സംയുക്ത – ബിജു മേനോന്‍
മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ സംയുക്തയും ബിജുവും ജീവിതത്തിലും ഒന്നിച്ചു. 2002 ല്‍ വിവാഹിതരായ ഇവരുടെ മകന്റെ പേര് ദക്ഷ് ദാര്‍മിക്ക് എന്നാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന സംയുക്ത ഇപ്പോള്‍ യോഗ പഠനത്തിലാണ് ശ്രദ്ധിക്കുന്നത്. ദേശിയ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ബിജുവിന്റെ പുതിയ ചിത്രം ‘ ഒരു തെക്കന്‍ തല്ലു കേസ് ‘ ആണ്.

നസ്‌റിയ – ഫഹദ്
അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. 2014 ല്‍ വിവാഹിതരായ ഇവര്‍ക്ക് സ്വന്തമായൊരു പ്രൊഡക്ഷന്‍ കമ്പനിയുമുണ്ട്. വിവാഹ ശേഷം ‘ ട്രാന്‍സ്’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. സിനിമയില്‍ സജ്ജീവമായ ഇരുവരുടേയും പുതിയ ചിത്രം ‘ ആഹാ സുന്ദരാ’ , ‘ മലയന്‍കുഞ്ഞ്’ എന്നിവയാണ്.

ദിലീപ്- കാവ്യ
അനവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച് പ്രേക്ഷകരാല്‍ ആഘോഷിക്കപ്പെട്ട താര ജോഡിയാണ് ദിലീപ്- കാവ്യയുടേത്. മഞ്ജു വാര്യരുമായുളള വിവാഹ മോചനത്തിനു ശേഷം 2016 ലാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും മഹാലക്ഷമി എന്ന് പേരായ മകളുമുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിനിന്ന് വിട്ടു നില്‍ക്കുകയാണ് കാവ്യ. ‘ കേശു ഈ വീടിന്റെ നാഥന്‍’ ആണ് ദിലീപിന്റെ അവസാനമായി ഇറങ്ങിയ ചിത്രം.

ബാബു രാജ് – വാണി വിശ്വനാഥ്
ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങിയ താര ദമ്പതികളാണ് ബാബു രാജും വാണിയും. ബാബു രാജിന്റെ രണ്ടാം വിവാഹമാണ് വാണിമായിട്ടുളളത്. ഇരുവര്‍ക്കും ആര്‍ച്ച, അദ്രി എന്ന് പേരായ രണ്ടു കുട്ടികളുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് വാണി. എസ്. ജെ. സിനു വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ തേര്’ ആണ് ബാബു രാജിന്റെ പുതിയ ചിത്രം.

ശിവദ – മുരളികൃഷ്ണന്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതരായ അഭിനേതാക്കളാണ് ശിവദയും മുരളികൃഷ്ണനും. 2015 ല്‍ വിവാഹിതരായ ഇവര്‍ക്ക് അരുന്ധതി എന്ന് പേരുളള ഒരു മകളുണ്ട്. സിനിമയില്‍ സജ്ജീവമായ ശിവദയുടെ പുതിയ ചിത്രം ‘ ജവാനും മുല്ലപ്പൂവും’ ആണ്. അഭിനയത്തിലൂടെ സിനിമയില്‍ എത്തിയ മുരളികൃഷ്ണന്‍ ഇപ്പോള്‍ സംവിധാന രംഗത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്.

വിനു മോഹൻ- വിദ്യ
സിനിമാകുടുംബത്തിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ നടനാണ് വിനുമോഹൻ. കൊട്ടരക്കര ശ്രീധരൻനായരുടെ കൊച്ചുമകനും സായ് കുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമായ വിനുവിന്റെ അരങ്ങേറ്റം നിവേദ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. സൈക്കിൾ, ചട്ടമ്പിനാട്, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിച്ചു. 2013ൽ ആയിരുന്നു നടി വിദ്യ മോഹനുമായുള്ള വിവാഹം. സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയയായ വിദ്യ വെക്കേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. ഈ തിരക്കിനിടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിദ്യയും വിനുവും സൗഹൃദത്തിലായത്.

താരദമ്പതികൾ മാത്രമല്ല, സിനിമയിലെ മറ്റു മേഖലയില്‍ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തിയ അഭിനേതാക്കളുമുണ്ട്.
മേനക – സുരേഷ്
നിര്‍മ്മാണം, അഭിനയം എന്നീ രണ്ടു മേഖലകളില്‍ പ്രശസ്തരാണ് മേനകയും സുരേഷ് കുമാറും. 1987 -ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ടു മക്കളാണ് ഉളളത്. മൂത്ത മകള്‍ രേവതി സിനിമയില്‍ അസിസ്സ്റ്റന്റ് ഡയറക്ടറാണ്. ഇളയ മകള്‍ കീര്‍ത്തി അഭിനേത്രിയാണ്.

ആഷിക് അബു – റിമ
നിലപാടുകള്‍ പറഞ്ഞ് ശ്രദ്ധ നേടിയ ദമ്പതികളാണ് സംവിധായകന്‍ ആഷിക് അബുവും നടി റിമയും. ‘ 22 ഫീമെയില്‍ കോട്ടയം’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. രംഗത്ത് സജ്ജീമാണ് ഇരുവരും. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ നീലവെളിച്ചം’ ആണ് ആഷിക്കിന്റെ പുതിയ സിനിമ. ‘ സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആണ് റിമയുടേതായി ഇറങ്ങിയ അവസാന മലയാള ചിത്രം.

ഗീതു മോഹന്‍ദാസ് – രാജീവ് രവി
വ്യത്യസ്തമാര്‍ന്ന കഥ പറയുന്ന സംവിധായകരാണ് ഗീതുവും രാജീവ് രവിയും. 2009 ല്‍ വിവാഹിതരായ ഇരുവര്‍ക്കും ആരാധന എന്ന് പേരായ ഒരു മകളുണ്ട്. മൂത്തോന്‍’ ആണ് ഗീതു എന്ന സംവിധായികയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്ത ചിത്രം. ‘ തുറമുഖം’ മാണ് രാജീവിന്റെ സംവിധാനത്തില്‍ എത്തിയ അവസാന ചിത്രം.