Women’s Day: ഇന്ന് വനിതാ ദിനം. പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്. 1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
Read More: എല്ലാം ശരിയാകുന്നു; ഫഹദ് സുഖം പ്രാപിക്കുന്നുവെന്ന് നസ്രിയ
വനിത ദിനത്തിൽ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട സ്ത്രീകളെ നന്ദിയോടെ ഓർക്കുകയാണ് സെലിബ്രിറ്റികളും. തന്റെ ഭാര്യയ്ക്കും അമ്മയ്ക്കും സഹോദരിക്കും സഹോദരന്റെ ഭാര്യയ്ക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് നടൻ ടൊവിനോ തോമസ് എല്ലാവർക്കും വനിതാ ദിനാശംസകൾ നേർന്നത്.
To all incredible women out there!!
Happy Women’s Day!Posted by Tovino Thomas on Sunday, 7 March 2021
രസകരമായൊരു പോസ്റ്റ് പങ്കുവച്ചാണ് ഗായകൻ വിധു പ്രതാപ് എല്ലാവർക്കും ആശംസകൾ നേർന്നത്.
“ഞങ്ങളുടെ ജീവിതത്തിൽ ഈ കാണുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ, അച്ഛൻ കണക്ക് നോക്കിയും, ഞാൻ പാട്ട് പാടിയും, ആ കുരുപ്പ് ഐപാഡ് നോക്കിയും മാത്രം ഇങ്ങനെ ഇരുന്നേനെ! എല്ലാ വീടുകളിലും ഉണ്ട് നിസ്വാർത്ഥമായ സ്നേഹം തരുന്ന നിറഞ്ഞ ചിരികൾ… കണ്ണും മനസ്സും നിറക്കുന്നവർ! അവരുടെ ചിരികൾ എന്നും നമുക്ക് സംരക്ഷിക്കാം, എന്നും അവരെ ആഘോഷിക്കാം! വനിതാ ദിന ആശംസകൾ,” എന്നാണ് വിധു കുറിച്ചത്.
റിമ കല്ലിങ്കൽ, റിമി ടോമി, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവരും തങ്ങളുടെ വനിത ദിനാശംസകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.