ഇന്ന് ലോകം ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുകയാണ്. ഒരു കുഞ്ഞിന്റെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. സ്വന്തം കുഞ്ഞിനു വേണ്ടി ഒരായുഷ്കാലം മുഴുവൻ മാറ്റി വച്ച അച്ഛൻമാർക്കു വേണ്ടി ഒരു ദിവസം നമുക്കും മാറ്റി വയ്ക്കാം. തങ്ങളുടെ ജീവിതത്തിലെ ആദ്യ ഹീറോ ആയ അച്ഛന് ആശംസകളുമായി എത്തുകയാണ് സിനിമാ ലോകത്തെ പ്രിയ താരങ്ങളും.
Read More: Happy Father’s Day 2020: ഫാദേഴ്സ് ഡേ ദിനത്തിൽ ആശംസ കാർഡുകൾ അയയ്ക്കാം
“നന്ദി പപ്പാ, കരുത്തായതിന്, വഴി കാട്ടുന്ന വെളിച്ചമായതിന്, എല്ലാത്തിനും ഉപരി ഞങ്ങളുടെ സന്തോഷത്തിന് പ്രാധാന്യം നൽകിയതിന്. ലവ് യൂ പപ്പാ,” എന്നാണ് മലയാളത്തിന്റെ പ്രിയ താരം നദിയാ മൊയ്തു ഈ ഫാദേഴ്സ് ഡേയിൽ തന്റെ അച്ഛനോട് പറയുന്നത്.
അച്ഛന് മാത്രമല്ല, തന്റെ ഭർത്താവിന്റെ അച്ഛന് കൂടി ആശംസകൾ നേരുന്നുണ്ട് നടി നസ്രിയ നസിം.
തന്റെ പിതാവിന്റെ ചിത്രമാണ് നടൻ ടൊവിനോ തോമസും പങ്കുവയ്ക്കുന്നത്. കൂടാതെ തന്റെ മക്കൾക്കൊപ്പമുളള ഒരു വരയും അദ്ദേഹം പങ്കുവയ്ക്കുന്നു.
View this post on Instagram
Happy Father’s Day !! #mydad #myhero #fathersday #walterwhitestyle #heisenberg
View this post on Instagram
Happy Father’s Day !! #mydad #myhero #fathersday #walterwhitestyle #heisenberg
എല്ലാ പെൺകുട്ടികൾക്കും തനിക്കു ലഭിച്ചതു പോലെ ഒരു അച്ഛനെ ലഭിക്കണമെന്ന് പ്രാർഥിക്കുന്നുവെന്ന് നടി അനുഷ്ക ശർമ പറയുന്നു.
പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ 21 നാണ് ‘ഫാദേഴ്സ് ഡേ.’ മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook