മലയാളത്തിന്റെ സ്വന്തം കടുംബനായകൻ കുഞ്ചാക്കോ ബോബന് 44ന്റെ ചെറുപ്പം. തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ആശംസകൾ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും.
Read More: കുഞ്ചാക്കോ ബോബന്റെ കരാട്ടെക്കാരൻ മകൻ; ഇസുവിന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ
“കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ,” എന്നാണ് രമേഷ് പിഷാരടിയുടെ ആശംസ.
ചാക്കോച്ചന്റെ സമീപകാല ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അഞ്ചാംപാതിരയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ചാക്കോ ബോയ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
“ഇനിയും നമ്മൾ ഒരുമിച്ച് സിനിമകൾ ചെയ്യും, ഇനിയും നമ്മൾ ഞാൻ എന്നെങ്കിലും ജയിക്കുന്നത് വരെ ബാഡ്മിന്റൺ കോർട്ടിൽ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. പുറന്തനാൾ ആശംസകൾ ചാക്കോ ബോയ്.”
പ്രിയപ്പെട്ട ചാക്കോച്ചേട്ടന് പിറന്നാൾ ആശംസകൾ എന്ന തുടക്കത്തോടെയാണ് നവ്യ നായരുടെ കുറിപ്പ്. പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജിവിതം ചാക്കോച്ചനുണ്ടാകട്ടെ എന്നും നവ്യ ആശംസിച്ചു.
നടി അനുശ്രീയും കുഞ്ചാക്കോ ബോബന് ആശംസകളുമായി എത്തി
പിറന്നാൾ ദിനത്തിൽ, 44 വർഷങ്ങൾക്കു മുൻപ് തനിക്ക് ജന്മം നൽകിയ തന്റെ അമ്മയുടെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook