കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ വലിയ പ്രതിഷേധവും ചർച്ചയുമാണ് ജനങ്ങൾക്കിടയിൽ സൃഷ്‌ടിച്ചിരിക്കുന്നത്. പതിവ് പോലെ മിക്ക ട്രോളന്മാരും ഭക്ഷണ സ്വാതന്ത്രത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരെ ട്രോളുകളിലൂടെയാണ് പ്രതികരിച്ചത്. നവമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്‌. ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ബീഫ് ബിരിയാണി കഴിക്കുന്ന ഒരു ചിത്രമാണ് അജു വർഗീസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ ‘ഗോദ’ ടീമും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബീഫ് എങ്ങനെ ഉണ്ടാക്കണമെന്നും എങ്ങനെ തിന്നണമെന്നും നായകനായി ടൊവിനോ ‘സ്വാദിഷ്ടമായി’ വിവരിക്കുന്ന വീഡിയോയാണ് ഗോദ ടീം പുറത്തുവിട്ടത്.

ഗോദ ടീമിന്റെ ഈ വിഡിയോ ഷെയർ ചെയ്‌ത് കൊണ്ട് വടക്കേ ഇന്ത്യ അല്ല കേരളം. ഞങ്ങൾ തീരുമാനിക്കും ഞങ്ങളുടെ ഭക്ഷണം എന്നാണ് മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നടനായ രൂപേഷ് പീതാംബരനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook