scorecardresearch

താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ

മോദിയെ അനുമോദിച്ച് ആശ ഭോസ്‌ലെ, ശരത് കുമാർ തുടങ്ങി നിരവധിയേറെ പേരാണ് രംഗത്തു വന്നിരിക്കുന്നത്

മോദിയെ അനുമോദിച്ച് ആശ ഭോസ്‌ലെ, ശരത് കുമാർ തുടങ്ങി നിരവധിയേറെ പേരാണ് രംഗത്തു വന്നിരിക്കുന്നത്

author-image
Entertainment Desk
New Update
Rajanikanth, രജനീകാന്ത്, Narendra Modi, നരേന്ദ്രമോദി, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Jawaharlal Nehru, ജവഹര്‍ലാല്‍ നെഹ്റുRajiv Gandhi, രാജീവ് ഗാന്ധി, ie malayalam, ഐഇ മലയാളം

Celebrities react to Lok Sabha election results 2019: ലോക്‌സഭ ഇലക്ഷൻ വോട്ടെണ്ണൽ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് താരങ്ങളും രംഗത്തുവന്നു തുടങ്ങിയിരിക്കുകയാണ്. രജനീകാന്ത്, ശരത് കുമാർ, ആശാ ഭോസ്‌ലെ, റിതേഷ് ദേശ്‌മുഖ് തുടങ്ങി നിരവധിയേറെ പേരാണ് ട്വിറ്ററിലൂടെ നരേന്ദ്രമോദിയെ ആശംസകൾ അറിയിച്ചിരിക്കുന്നത്.

Advertisment

"ആദരണീയനായ നരേന്ദ്ര മോദിജീ.. ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങളത് സാധിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ," എന്നാണ് രജനീകാന്തിന്റെ ആശംസ.

മോഹൻലാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയറിയിച്ച് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് മോഹൻലാലും ആശംസയറിയിച്ചത്.

Advertisment

Mohanlal, Narendra Modi

"അഭിനന്ദനങ്ങൾ മോദിജി. താങ്കളുടെ എല്ലാ ആശയങ്ങളും സംരംഭങ്ങളും ഇന്ത്യയെ സാമൂഹികപരമായും സാമ്പത്തികപരമായും ദേശവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. മനസ്സുനിറയ്ക്കുന്ന ഇലക്ഷൻ ഫലം കാണിക്കുന്നത് ഇന്ത്യയുടനീളം വീണ്ടും നിങ്ങളിൽ വിശ്വാസമുറപ്പിക്കുന്നു എന്നാണ്," ശരത് കുമാർ കുറിക്കുന്നു.

"ഇന്ത്യയിലെ സമ്മതിദായകർ അവരുടെ വോട്ട് ബുദ്ധിപൂർവ്വം വിനിയോഗിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എൻഡിഎയ്ക്കും നമ്മുടെ രാജ്യത്തെ ഒരു സുവർണകാലത്തിലേക്ക് നയിക്കാനായി അക്ഷീണരായി പ്രവർത്തിച്ച ബിജെപി പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്," എന്നാണ് ആശാ ഭോസ്‌ലെയുടെ ആശംസ.

സണ്ണി ഡിയോൾ, ഊർമിള മണ്ഡോദ്കർ, പ്രകാശ് രാജ്, നുസ്രത്ത് ജഹാൻ എന്നിങ്ങനെ നിരവധി താരങ്ങൾ മത്സരിക്കുകയും ശത്രുഘ്നൻ സിൻഹ, കിരൺ ഖേർ, ഹേമമാലിനി, ജയപ്രദ തുടങ്ങി നിരവധിയേറെ താരങ്ങൾ പ്രചരണരംഗത്ത് സജീവമാകുകയും ചെയ്ത ഇലക്ഷൻ ആണ് ഇതെന്നതും ശ്രദ്ധേയമാണ്.

Read more:Lok Sabha Election 2019 Results: ചരിത്രത്തിലേക്കുളള വാതിലിനരികെ ബിജെപി; രാജ്യത്ത് ‘താമര തരംഗം’

Narendra Modi Lok Sabha Election 2019 Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: