ലോകമെമ്പാടുള്ള ജനങ്ങൾ ക്രിസ്മസ് ആവേശത്തിലാണ്. ഡിസംബർ മാസത്തെ ഈ ഉത്സവകാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പുറം നാടുകങ്ങളിലുള്ള പലരും സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തി. അങ്ങനെ ജീവിതത്തിലെ മറ്റെല്ലാതിരക്കുകളും മാറ്റിവച്ച് പ്രിയപ്പെട്ടവർക്കൊപ്പം ക്രിസ്മസ് ആഘോഷത്തിലാണ് എല്ലാവരും. സിനിമാലോകത്തും ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല. താരങ്ങളെല്ലാം തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം ക്രിസ്മസ് ഗംഭീരമാക്കുകയാണ്.
മകൻ ജനിച്ച ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങുകയാണ് തെന്നിന്ത്യൻ താരം കാജൾ അഗർവാളും ഭർത്താവും. മകനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിട്ടുണ്ട്.
ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കുടുംബത്തോടൊപ്പം ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ. മൂന്നു പേരും ഒരുപോലത്തെ ടീ ഷർട്ടുകൾ ധരിച്ച് പകർത്തിയ ചിത്രം കൗതുകം ഉണർത്തുന്നതാണ്.
സ്കൂൾകാലത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഓർമകൾ പങ്കുവച്ചാണ് നടൻ റഹ്മാൻ ആശംസകൾ അറിയിച്ചത്. ഭാര്യ മെഹറിനൊപ്പമുള്ള ചിത്രമാണ് ഷെയർ ചെയ്തത്.
നവദമ്പതികളായ മഞ്ജിമ മോഹനും ഗൗതം കാർത്തികും ചിത്രം പങ്കുവച്ച് ആശംസ അറിയിച്ചു. ‘സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ’ എന്നാണ് ഗൗതം ചിത്രത്തിനൊപ്പം കുറിച്ചത്.
പടുകൂറ്റൻ ക്രിസ്മസ് ട്രീയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നടി ദിവ്യ ഉണ്ണി ആശംസ അറിയിച്ചത്. ‘പ്രകാശം നിറഞ്ഞ ദിവസം ആശംസിക്കുന്നു’ ദിവ്യ കുറിച്ചു.
കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് നടി മിയ പങ്കുവച്ചത്. ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്.
നടൻ ജയസൂര്യയും ആരാധകർക്കു ആശംസകളറിയിക്കാൻ മറന്നിട്ടില്ല.
ഏതൊരു വിശേഷദിവസവും സുഹൃത്തുക്കളായ ഗണപതി, ബാലു വർഗീസ്,ജിസ് ജോയ് എന്നിവർക്കൊപ്പം ആഘോഷിക്കുന്ന ആസിഫ് അലി ഇത്തവണയും പതിവ് തെറ്റിച്ചില്ല. സുഹൃത്തുകൾക്കും, കുടുംബത്തിനുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
താരങ്ങളായ സംവൃത സുനിൽ, മുക്ത, ഗ്രേസ് ആന്റണി, സനൂഷ, അഹാന കൃഷ്ണ, ശ്വേത മോഹൻ, പൃഥ്വിരാജ്, പ്രിയ വാര്യർ, നമിത പ്രമോദ്, നയൻതാര എന്നിവരും ക്രിസ്മസ് വൈബിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.