പാതിവഴിയിൽ മുറിഞ്ഞുപോയൊരു ഈണം പോലെ ബാലഭാസ്കർ മടങ്ങുമ്പോൾ ആ ‘വയലിൻ മാന്ത്രികന്’ വേദനയോടെ വിട നൽകുകയാണ് കലാ ലോകം. ഫ്യൂഷന്റെ അനന്തസാധ്യതകൾ എന്നും തേടിയിരുന്ന വയലനിസ്റ്റും സംഗീതജ്ഞനുമാണ് ബാലഭാസ്കർ.

മോഹൻലാൽ, മമ്മൂട്ടി, മഞ്ജുവാര്യർ, ശങ്കർ മഹാദേവൻ, ദുൽഖർ സൽമാൻ, ഗായിക സുജാത മോഹൻ, ജി. വേണുഗോപാൽ, എം. ജയചന്ദ്രൻ, പൃഥിരാജ്, നിവിൻ പോളി, ദിലീപ്, ലാൽ ജോസ്, അജു വർഗ്ഗീസ്, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, അജു വർഗീസ്, ഷറഫുദ്ദീൻ, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, സംവൃത സുനിൽ, രഞ്ജിനി ജോസ്, സയനോര ഫിലിപ്പ്, അമൃത സുരേഷ്, നീരജ് മാധവ്, സംയുക്ത മേനോൻ, ജയസൂര്യ, ഉണ്ണിമുകുന്ദൻ, നവ്യ നായർ, അപ്പാനി ശരത് എന്നു തുടങ്ങി നിരവധിയേറെ പേരാണ് ബാലഭാസ്കറിന് വേദനയോടെ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

” ബാലു.. നിന്നെ സ്നേഹിക്കുന്നു. സംഭവിക്കുന്ന ചിലതിനൊന്നും ഉത്തരങ്ങളില്ല. സംഗീതലോകത്തിന് ഒരു ജീനിയസിനെ നഷ്ടമായിരിക്കുന്നു. പ്രിയപ്പെട്ട സഹോദരന് നിത്യശാന്തി നേരുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ ലക്ഷ്മിയ്ക്ക് എല്ലാ നഷ്ടങ്ങളെയും അതിജീവിക്കാനുള്ള കരുത്തു ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു,” ഗായിക സുജാത കുറിക്കുന്നു.

” അതുല്യനായ സംഗീത പ്രതിഭ ബാലഭാസ്കർ ഇനി ഓർമ്മ. ബാലുവിന്റെ വളർച്ചയുടെ ഓരോ പടവും കണ്ടാസ്വദിച്ചിട്ടുണ്ട്. ഇനിയും ഏറെ ദൂരം താണ്ടുവാനുണ്ടായിരുന്നു. ബാലുവിനേയും കുടുംബത്തേയും കുട്ടിക്കാലം മുതൽ അറിയുമായിരുന്ന, ബാലുവിന്റെ അമ്മാമൻ ശ്രീ ബി ശശികുമാറിന്റെ ശിഷ്യനായ എനിയ്ക്ക് ഈ വിയോഗം താങ്ങാവുന്നതിൽ അധികമാണ്. അശ്രു പുഷ്പാഞ്ജലികൾ,” ഗായകൻ ജി. വേണുഗോപാൽ കുറിക്കുന്നു.

” ബാലഭാസ്കറിനും മകൾ തേജസ്വിനിയ്ക്കും സംഭവിച്ച ദുരന്തവാർത്ത ഹൃദയം തകർക്കുന്നു. ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിനു നൽകട്ടെ. നടുക്കം വിട്ടു മാറുന്നില്ല,” ദുൽഖർ സൽമാൻ പറയുന്നു.

View this post on Instagram

Omg … cant bliv this … rip

A post shared by Navya Nair (@navyanair143) on

View this post on Instagram

A post shared by actor jayasurya (@actor_jayasurya) on

View this post on Instagram

We will miss you for ever Balu cheta RIP

A post shared by Aju Varghese (@ajuvarghese) on

“വാക്കുകൾകൊണ്ട്‌ മാത്രം വിടപറയാനാവില്ല,പ്രിയ സുഹൃത്തിന്‌… ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക്‌ മറയുന്നത്‌ അപ്രതീക്ഷിതമായാണ്‌. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്‌. ആദരാഞ്ജലികൾ,” ദിലീപ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ