തിരിച്ചുവരുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം പോയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നപ്പോഴും ആരോഗ്യനില ഗുരുതരമായപ്പോഴും അദ്ദേഹത്തിന്റെ മടങ്ങിവരവിനായുള്ള പ്രാർഥനയിലായിരുന്നു ആരാധകരും സിനിമ ലോകവും. പ്രിയഗായകന് വിട ചൊല്ലുകയാണ് പ്രമുഖർ. സിനിമ, രാഷ്ട്രീയ രംഗത്തുനിന്ന് നിരവധിപേർ എസ്പിബിയുടെ മരണത്തിൽ അനുശോചിച്ചു.
Read Also: സംഗീതലോകത്തെ അപൂര്‍വ്വസഹോദരങ്ങള്‍
ഏറ്റവും ശബ്ദമാധുര്യത്തിനു ഉടമയായ ഗായകനെയാണ് രാജ്യത്തിനു നഷ്ടമായതെന്നും എസ്പിബിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
In the passing of music legend SP Balasubrahmanyam Indian music has lost one of its most melodious voices. Called ‘Paadum Nila’ or ‘Singing Moon’ by his countless fans, he was honoured with Padma Bhushan and many National Awards. Condolences to his family, friends and admirers.
— President of India (@rashtrapatibhvn) September 25, 2020
രാജ്യത്തിനു പുറത്തും നിരവധിപേരെ ആകർഷിച്ചിരുന്ന സ്വരമായിരുന്നു എസ്പിബിയുടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എസ്പിബിയുടെ മരണം സാംസ്കാരിക ലോകത്തിനു തീരാനഷ്ടമാണെന്നും മോദി പറഞ്ഞു.
With the unfortunate demise of Shri SP Balasubrahmanyam, our cultural world is a lot poorer. A household name across India, his melodious voice and music enthralled audiences for decades. In this hour of grief, my thoughts are with his family and admirers. Om Shanti.
— Narendra Modi (@narendramodi) September 25, 2020
എസ്പിബിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി.ബാലസുബ്രഹ്മണ്യമെന്ന് പിണറായി അനുശോചനകുറിപ്പിൽ പറഞ്ഞു.
ചെന്നൈ എം ജി എം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.04ന് മരണം സംഭവിച്ചതായി മകന് എസ് പി ചരണ്‍ അറിയിച്ചു. ‘എസ് പി ബാലസുബ്രമണ്യം എല്ലാവര്ക്കും സ്വന്തം. ഇനി അദ്ദേഹം തന്റെ പാട്ടുകളിലൂടെ ജീവിക്കും. ഇന്ന് ഉച്ചയ്ക്ക് 1.04ന് മരണം സംഭവിച്ചു,’ ചരണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രിയസുഹൃത്ത് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അതീവ ദുഃഖിതനാണ് സംഗീത സംവിധായകൻ ഇളയരാജ. പ്രിയപ്പെട്ട ബാലുവിന്റെ മരണവാർത്തയോട് അതിവൈകാരികമായാണ് ഇളയരാജ പ്രതികരിച്ചത്. “എന്റെ ലോകം ശൂന്യമായി. ഈ ലോകത്തെ ഒന്നും എനിക്ക് തിരിയുന്നില്ല. എന്താണ് പറയേണ്ടതെന്ന് എന്നുപോലും അറിയില്ല.” ഇളയ രാജ പറഞ്ഞു. Read More
അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരചടങ്ങുകൾ നാളെ ചെന്നൈക്ക് സമീപം റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ നടക്കും. പൂർണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ.
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ അപൂർവ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
പാട്ടുകളുടെ കാര്യത്തിൽ മിസ്റ്റർ പെർഫക്ഷനിസ്റ്റാണ് എസ്.പി.ബാലസുബ്രഹ്മണ്യം. പാടുന്ന പാട്ടിനോട് നൂറ് ശതമാനം നീതി പുലർത്തണമെന്ന് ആഗ്രഹിക്കുന്ന അസാധ്യ കലാകാരൻ. പൂർണതയ്ക്കുവേണ്ടിയുള്ള എസ്പിബിയുടെ നിരന്തര ശ്രമങ്ങളാണ് സംഗീത ലോകത്തിനു ‘മലരേ…മൗനമാ…’ എന്ന സൂപ്പർഹിറ്റ് ഗാനം സമ്മാനിച്ചത്. 1995 ൽ പുറത്തിറങ്ങിയ ‘കർണ’ എന്ന ചിത്രത്തിലെ ‘മലരേ…മൗനമാ…’ എന്ന ഗാനം ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ഈ ഗാനം ആലപിച്ചത് എസ്പിബിയും എസ്.ജാനകിയും ചേർന്നാണ്. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഏറെ ആരാധകരുള്ള ഈ പാട്ട് പിറവികൊണ്ടത് ഇങ്ങനെ… Click Here to Read
എസ്പിബിയുടെ മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലേ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ നടക്കും.