Pratap Pothen Death: ഇന്ന് രാവിലെ അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം. ഇന്ന് രാവിലെ എട്ടു മണിയോടെ അദ്ദേഹത്തെ ചെന്നൈ കീഴ്പ്പാക്കത്തുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എഴുപത് വയസായിരുന്നു.
Read Here: Pratap Pothen Passes Away: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു
Actor-filmmaker Pratap Pothen Death, Celebrities Condolence Live Updates: പ്രതാപ് പോത്തന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം
ഉറങ്ങുമ്പോൾ മരിക്കണമെന്ന് പ്രതാപ് പോത്തൻ ആഗ്രഹം പറഞ്ഞിരുന്നെന്ന് നടി കനിഹ. മാധ്യമങ്ങളോട് ആയിരുന്നു കനിഹയുടെ പ്രതികരണം.
മധ്യവർത്തി സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ഗൃഹാതുരത്വങ്ങളിൽ ഒന്നാണ് മലയാളിക്ക് പ്രതാപ് പോത്തനെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ചാമരം, തകര, നവംബറിന്റെ നഷ്ടം തുടങ്ങി മലയാളി എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചിരസ്‌മരണീയമാണ്.
പ്രതാപ് പോത്തന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു.
'സര്‍, ഷൂട്ടിംഗ് നേരത്ത് നമ്മള്‍ എന്തെല്ലാം സംസാരിച്ചു… എത്ര സന്തോഷിച്ചു. ഒരാഴ്ച തികയും മുന്‍പ് ഇങ്ങനെ വിട്ടു പോയ്‌ക്കളഞ്ഞല്ലോ… നിവിന്‍റെ അച്ഛന്‍ ഡേവിസിന്‍റെ കഥാപാത്രമായി എത്തിയതിനു നന്ദി. താങ്കള്‍ പറഞ്ഞത് പോലെ ഞാന്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ പേര് ചേര്‍ക്കാം. പക്ഷേ ഇനി… റസ്റ്റ് ഇന്‍ പീസ്,' സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ നിവിന്‍ പോളി ചിത്രത്തില്‍ പ്രതാപ് പോത്തന്‍ വേഷമിട്ടിരുന്നു. ചിത്രം രണ്ടു ദിവസം മുന്‍പാണ് പാക്കപ്പ് ആയത്.
'മനസ്സ് നുറുങ്ങുന്നു. ഹൃദയഭേദകം. പ്രിയപ്പെട്ട സുഹൃത്ത്, നല്ല മനുഷ്യന്‍, മികച്ച ടെക്നീഷ്യന്‍, നടന്‍, സര്‍വ്വോപരി സദാ ചിരിപ്പിക്കുന്നവന്‍. അദ്ദേഹവുമായി ചില സിനിമകളില്‍ ജോലി ചെയ്യാനുള്ള പ്രിവിലേജ് ഉണ്ടായി. നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും.

എന്‍റെ ഹോം പ്രൊഡക്ഷനായ കോഫീ വിത്ത് കാതലില്‍ ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്തിരുന്നു. ഊട്ടിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ പരിചയപ്പെട്ടതാണ്. ആ ചിരി, ജീവിതത്തോടുള്ള അഭിനിവേശം, ഓരോ നിമിഷവും മുഴുവനായി അനുഭവിക്കുന്നത്… പൊട്ടിച്ചിരിക്കുന്നത്, പരാതി പറയുന്നത്, സന്തോഷിക്കുന്നത്… എല്ലാം ഒരേ സമയത്ത്. പ്രതാപ് പോത്തന്‍ ഒരിക്കലും മാറിയില്ല. വിശേഷപ്പെട്ടതൊന്നും മാറാറില്ല.'

'എത്ര മനോഹരമായ ഓര്‍മ്മകള്‍. ഇന്‍ഡസ്ട്രിയിലെ എന്‍റെ ആദ്യ കൂട്ടുകാരന്‍. റസ്റ്റ് ഇന്‍ പീസ് ബ്രദര്‍ പ്രതാപ് പോത്തന്‍. നിങ്ങളെ മിസ്സ് ചെയ്യുന്നു,' നടിയും സംവിധായികയുമായ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

സുഹാസിനിയുടെ ആദ്യ ചിത്രമായ 'നെഞ്ചത്തൈ കിള്ളാതെ'യിലെ നായകനായിരുന്നു പ്രതാപ് പോത്തന്.
നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.
തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്.
വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.
തന്‍റെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളെ മിസ്സ് ചെയ്യും പി പി… ആ ശബ്ദം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്. ചിരിക്കാത്ത ഒരു നിമിഷം പോലുമില്ല നമ്മള്‍ സംസാരിക്കുമ്പോള്‍. സ്വര്‍ഗത്തില്‍ സന്തോഷമായിരിക്കൂ. സദാ ചിരിക്കുന്ന ആ മുഖം എന്നെന്നേക്കുമായി മനസ്സില്‍ പതിപ്പിച്ചു വച്ചിട്ടുണ്ട് ഞാന്‍. കണ്ണീരില്ല, ചിയേര്‍സ് മാത്രം!

'എന്‍റെ കോളേജ് ദിനങ്ങള്‍ മുതല്‍ അറിയാം അദ്ദേഹത്തെ. ഫൈവ് പോക്കറ്റ് ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച തമിഴ് സിനിമയിലെ ആദ്യ ഫാഷനബിള്‍ ഹീറോ. റസ്റ്റ് ഇന്‍ പീസ് പ്രതാപ് പോത്തന്‍,' ക്യാമറമാനും സംവിധായകനുമായ രവി കെ ചന്ദ്രന്‍ പറഞ്ഞു.

'ഒരു മികച്ച നടന്‍ അകാലത്തില്‍ പോയിരിക്കുന്നു. ഞാന്‍ പ്രതാപിനെ, പ്രത്യേകിച്ച് ആ ചിരിയെ മിസ്സ് ചെയ്യും.' നടി നദിയാ മൊയ്തു കുറിച്ചു.

'റസ്റ്റ് ഇന്‍ പീസ് അങ്കിള്‍. നിങ്ങളെ അറിയാനും നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനും സാധിച്ചത് ഒരു പ്രിവിലേജ് ആയി കരുതുന്നു.' നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയാ മേനോന്‍ പ്രതാപ് പോത്തന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് കുറിച്ച വരികള്‍ ഇങ്ങനെ.

പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ പൃഥ്വിരാജ് അനുശോചനം രേഖപ്പെടുത്തി. റസ്റ്റ് ഇന്‍ പീസ് അങ്കിള്‍. നിങ്ങളെ മിസ്സ് ചെയ്യും എന്നാണു പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പില്‍ പറഞ്ഞത്.
Actor-filmmaker Pratap Pothen passed away at the age of 70 in Chennai on Friday. He is known for his work in Malayalam, Tamil, Telugu and Hindi cinema. നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ കീഴ്പ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മലയാളം, തമിഴ്,കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.