സിനിമാപ്രേമികളും ക്രിക്കറ്റ് പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സച്ചിന്റെ ജീവിതം പറയുന്ന സച്ചിൻ: എ ബില്യൺ ഡ്രീംസ് തിയേറ്ററിലെത്താനായി. മെയ് 26 നാണ് തിയേറ്ററുകളെ സ്‌റ്റേഡിയങ്ങളാക്കി ഈ ചിത്രം എത്തുക. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് സച്ചിൻ: എ ബില്യൺ ഡ്രീംസ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ സ്‌പെഷ്യൽ സ്‌ക്രീനിങ് മുംബൈയിൽ നടന്നു. സിനിമാ ലോകത്തെയും ക്രിക്കറ്റ് ലോകത്തെയും നിരവധി താരങ്ങളാണ് പ്രീമിയർ ഷോ കാണാനെത്തിയത്. വിരാട് കോഹ്‌ലി കാമുകിയായ അനുഷ്‌കയ്‌ക്കൊപ്പമാണ് ചിത്രം കാണാനെത്തിയത്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരും ഷോ കാണാനെത്തിയിരുന്നു.

sachin film

sachin film ,virat

sachin, anushka, virat

sachin , virat, anushka

sachin, virat

sachin film

sachin film

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ