/indian-express-malayalam/media/media_files/uploads/2023/02/kunchako-boban-.jpg)
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉടൻ ആരംഭിക്കും. താരങ്ങൾ മത്സരങ്ങൾക്കായുളള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.ഇത്തവണ ടീമിന്റെ കാപ്റ്റണായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബനാണ്. ഷൂട്ടിങ്ങിൽ നിന്നെല്ലാം ഇടവേളയെടുത്ത് പരിശീലനത്തിന് ഇറങ്ങിയിരിക്കുകയാണ് താരം.
ബാറ്റിങ്ങ്, ബോളിങ്ങ്, ഫീൽഡിങ്ങ് എന്നിവയിൽ പരിശീലനം നേടുകയാണ് ചാക്കോച്ചൻ. താരങ്ങളെല്ലാവരും ഒന്നിച്ചെത്തിയ കർട്ടൺ റൈസറിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കപ്പ് മുഖ്യം ബിഗിലേ, ഇത്തവണ നമ്മൾ കപ്പടിക്കും തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറയുന്നത്.
പരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങളുടെ വീഡിയോ ഇതിനു മുൻപ് ശ്രദ്ധ നേടിയിരുന്നു. മനു ചന്ദ്രനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 2014 ,2017 സമയത്ത് കേരള സ്ട്രൈക്കേഴ്‌സ് റണ്ണേഴ്‌സപ്പായിരുന്നു. താരങ്ങളുടെ ക്രിക്കറ്റ് ക്ലബായ സെലിബ്രിറ്റി ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേർന്നാണ് ഇത്തവണ ടീം രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ട് സി3 കേരള സ്ട്രൈക്കഴ്‌സ് എന്ന പേരിലാകും ടീം അറിയപ്പെടുക.
ഫെബ്രുവരി 18നാണ് ലീഗ് ആരംഭിക്കുന്നത്. താരങ്ങൾ ഒന്നിച്ച് ഗ്രൗണ്ടിലിറങ്ങുന്നതു കാണാനുള്ള ആകാംഷയിലാണ് ആരാധകർ. രാജീവ് പിള്ള, ഉണ്ണിമുകുന്ദൻ,അർജുൻ നന്ദകുമാർ, സിദ്ധാർത്ഥ് മേനോൻ, വിവേക് ഗോപൻ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, സൈജു കുറുപ്പ്, അന്റണി വർഗീസ്, നിഖിൽ കെ മേനോൻ, ജീൻ പോൾ ലാൽ, പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്‌സാണ്ടർ, സഞ്ജു ശിവറാം എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.