കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുളള (സിസിഎല്‍) അമ്മ കേരള സ്ട്രൈക്കേഴ്സിന്റെ 20 അംഗ ടീമിനെ തിരഞ്ഞെടുത്തു. നേരത്തെ പ്രഖ്യാപിച്ച ‘അമ്മ’ ക്രിക്കറ്റ് ടീമിനെ അംഗീകരിക്കേണ്ടതില്ലെന്നു ‘അമ്മ’ എക്സിക്യൂട്ടീവ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ടീമിനെ പ്രഖ്യാപിച്ചത്. ബാലയാണ് നായകന്‍.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സിസിഎൽ) കളിക്കാനായി ഗോവയിൽ ടീം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പലർക്കും അവസരം കിട്ടിയില്ലെന്നു പരാതി ഉയര്‍ന്നു. ഇതേത്തുടർന്നാണു ടീം ഡയറക്ടർമാരായ രാജ് കുമാറിനോടും ജെയ്സണോടും പുതിയ ടീമിനെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്.

നടനും നിർമാതാവും ആയ രാജ്കുമാർ സേതുപതി ആണ് അമ്മ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമ. ഇടവേള ബാബു ആണ് ടീം മാനേജർ. ചന്ദ്രസേനൻ – ചീഫ് കോച്ച്, സുനിൽ – അസിസ്റ്റന്റ്‌ കോച്ച്, മുത്തുകുമാർ – ഫിസിയോ, ബിമീഷ് – കിറ്റ് ബോയ്‌ ആയി ചുമതല ഏറ്റിട്ടുണ്ട്. ബിന്ദു ഡിജെന്ദ്രനാഥ്‌ ആണ് കേരള സ്‌ട്രൈക്കേഴ്‌സ് സിഇഒ.

ഡിസംബർ ഒൻപതു മുതൽ 24വരെയാണു മത്സരം. ഇത്തവണ അമ്മ കേരളയ്ക്കു നാലു സംസ്ഥാനങ്ങളിലായി എട്ടു മത്സരമാണുള്ളത്. കേരളത്തിലെ വേദി തീരുമാനിക്കാനായി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തും.

ടീം അംഗങ്ങള്‍:
1. ബാല (നായകന്‍)
2. അര്‍ജുന്‍ നന്ദകുമാര്‍
3. ബിനീഷ് കോടിയേരി
4. രാജീവ് പിളള
5. സാജു നവോദയ (പാഷാണം ഷാജി)
6. മണിക്കുട്ടന്‍
7. വിനു മോഹന്‍
8. ഷഫീഖ് റഹ്മാന്‍
9. സുരേഷ് കെ.നായര്‍
10. പ്രജോദ് കലാഭവന്‍
11. അരുണ്‍ ബെന്നി
12. സുമേഷ് പിഎസ്
13. റിയാസ് ഖാന്‍
14. മുന്ന
15. സഞ്ജു ശിവരാം
16. റോഷന്‍
17. ജീന്‍പോള്‍ ലാല്‍
18. പ്രശാന്ത്
19. വിവേക് ഗോപന്‍
20. സഞ്ജു സലീം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ