scorecardresearch
Latest News

ബുർജ് ഖലീഫയിൽ സേതുരാമയ്യരുടെ മുഖം തെളിഞ്ഞപ്പോൾ; വീഡിയോ

മേയ് ഒന്ന് ഞായറാഴ്ചയാണ് സിബിഐ 5- ദ ബ്രെയ്ൻ തിയേറ്ററുകളിൽ എത്തുന്നത്

ബുർജ് ഖലീഫയിൽ സേതുരാമയ്യരുടെ മുഖം തെളിഞ്ഞപ്പോൾ; വീഡിയോ

CBI 5- The Brain Release: മമ്മൂട്ടി കേന്ദ്രകഥാപാത്രമാവുന്ന സിബിഐ 5 – ദ ബ്രെയിൻ മേയ് ഒന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനു മുന്നോടിയായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ സിബിഐയുടെ ട്രെയിലർ പ്രദർശിപ്പിച്ചിരിക്കുകയാണ്. ബുർജ് ഖലീഫയിൽ സേതുരാമയ്യരുടെ മുഖം തെളിയുമ്പോൾ അതിനു സാക്ഷിയാവാനായി നടൻ മമ്മൂട്ടിയും രമേശ് പിഷാരടിയും രണ്‍ജി പണിക്കരും അടക്കമുള്ളവർ എത്തിയിരുന്നു. മുൻപ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ ട്രെയിലറും ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു.

സാധാരണ വ്യാഴം/വെള്ളി ദിവസങ്ങളായാണ് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാറുള്ളത്. എന്നാൽ റിലീസ് ഡേറ്റിലും കൗതുകം സമ്മാനിച്ചുകൊണ്ടാണ് സിബിഐ5 ദി ബ്രെയിൻ എത്തുന്നത്. മേയ് ഒന്ന് ഞായറാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

34 വർഷങ്ങൾക്കു മുൻപാണ് സിബിഐ ഡയറികുറുപ്പിന്റെ ആദ്യഭാഗം ഇറങ്ങുന്നത്. ആ ചിത്രത്തിന് പിന്നെയും തുടർച്ചകളുണ്ടായി. ഇപ്പോൾ സിബിഐ സീരീസിലെ അഞ്ചാം ഭാഗമാണ് റിലീസിനൊരുങ്ങുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Cbi 5 trailer at burj khalifa mammootty video