CBI 5 – The Brain Trailer: 34 വർഷങ്ങൾക്കു മുൻപാണ് സിബിഐ ഡയറികുറുപ്പ് ഇറങ്ങുന്നത്. ആ ചിത്രത്തിന് പിന്നെയും തുടർച്ചകളുണ്ടായി. 2022ൽ ഇതാ സിബിഐ സീരീസിലെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. തൊഴിലാളി ദിനമായ മേയ് ഒന്ന് ഞായറാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ, ‘സിബിഐ 5 ദി ബ്രെയ്ന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഉദ്യോഗജനകമായ നിരവധി നിമിഷങ്ങൾ ചിത്രം സമ്മാനിക്കും എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലർ. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, സായ് കുമാർ, രമേശ് പിഷാരടി, എന്നിങ്ങനെ വമ്പൻ താരനിര തന്നെ ട്രെയിലറിലും കടന്നുവരുന്നുണ്ട്. സിബിഐയുടെ ഐകോണിക്ക് മ്യൂസിക്കിന്റെ റീമസ്റ്റർഡ് വേർഷനോക്കെയായി പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നതാണ് ട്രെയിലർ.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, അന്ന രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.
Also Read: Antakshari Movie Review & Rating: ഭയം നിറയ്ക്കുന്ന അന്താക്ഷരി; റിവ്യൂ