CBI 5 Movie Release & Review Live Updates: സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തുന്ന സിബിഐ 5 ദി ബ്രെയ്ന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒരു സനിമാ സീരിസിന്റെ അഞ്ച് ഭാഗങ്ങളിലും ഒരേ സംവിധായകന്‍ (കെ. മധു), തിരക്കഥാകൃത്ത് (എസ്. എന്‍. സ്വാമി), നായകന്‍ (മമ്മൂട്ടി) എന്ന ചരിത്ര നേട്ടവുമായാണ് സിബിഐ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എസ്.എസ് സ്വാമി ഞെട്ടിച്ചെന്നും സായ് കുമാർ തകർത്തെന്നുമുള്ള പ്രതികരണങ്ങൾ പുറത്തുവരുന്നുണ്ട്. മേക്കിങ്ങിലും ചിത്രം മികവ് പുലർത്തിയതായാണ് വിവരം. എന്നാൽ ആദ്യ പകുതിയിൽ അൽപം ഇഴച്ചിൽ അനുഭവപ്പെട്ടതായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്‍ എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.
Also Read: ബുർജ് ഖലീഫയിൽ സേതുരാമയ്യരുടെ മുഖം തെളിഞ്ഞപ്പോൾ; വീഡിയോ
സിബിഐ 5 ന്റെ റിവ്യൂ വായിക്കാം..
സിബിഐ 5 ആദ്യ ഷോ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ചിത്രം നിരക്ഷപ്പെടുത്തിയെന്ന് ഒരു കൂട്ടം പ്രേക്ഷകർ പറയുമ്പോൾ വിസ്മയിപ്പിച്ചു എന്നാണ് ചിലരുടെ അഭിപ്രായം
വൗ ഫാക്ടർ ഒരുപാടുള്ള പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രമെന്ന് ആദ്യ പ്രതികരണം
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിബിഐ 5ന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹൈപിനൊത്ത് ചിത്രം ഉയർന്നില്ലെന്നും എന്നാൽ ഒരു സസ്പെൻസ് ത്രില്ലറായി മികച്ച അനുഭവം നൽകുന്നതാണ് ചിത്രമെന്നും പ്രേക്ഷകർ പറയുന്നു.
സിബിഐ 5 പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത് അതിലെ ജഗതിയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. അപകടശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജഗതി ശ്രീകുമാർ
ചിത്രം തുടങ്ങുന്നതിന് മുൻപുള്ള കർട്ടൻ റൈസറിൽ സിബിഐ തീം മ്യൂസിക്ക്
ദേവദാസായി സായ് കുമാർ തകർത്തെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോർട്ടുകൾ
ആദ്യ പകുതി പൂർത്തിയാകുമ്പോൾ ചിത്രത്തിന്റെ മേക്കിങ്ങിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്
സിബിഐ 5ലും തിരക്കഥാകൃത്ത് എസ് എൻ സ്വാമി ഞെട്ടിച്ചെന്ന് പ്രേക്ഷകൻ
സിബിഐയിൽ കഴിഞ്ഞ രണ്ട് ഭാംഗങ്ങളിലും ശ്രദ്ധനേടിയ സായ് കുമാറിന് സിബിഐ ൫ ആദ്യ പകുതി പൂർത്തിയാകുമ്പോൾ വലിയ കയ്യടി
മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ 5 ന്റെ ആദ്യ പകുതിക്ക് സമ്മിശ്ര പ്രതികരണം. കഥയുടെ മെല്ലപ്പോക്കാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണി്ക്കുന്ന പോരായ്മ