scorecardresearch

Latest News

മാറ്റമില്ലാതെ ‘സേതുരാമയ്യർ’; വൈറലായി മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രം

സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരുമുണ്ട്

mammootty, cbi, ie malayalam

മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സിബിഐയുടെ അഞ്ചാം പതിപ്പ്. മമ്മൂട്ടി ആരാധകരെ ഇന്നും ഹരം കൊള്ളിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലായിരിക്കുകയാണ്.

സേതുരാമയ്യരുടെ വേഷത്തിലിരുന്ന് ഫോണിൽ എന്തോ നോക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. ചിത്രം എവിടെ വച്ചാണെന്നും എന്നാണ് പകർത്തിയതെന്നും വ്യക്തമല്ല.

mammootty, cbi, ie malayalam

സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരുമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.

ലോക സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടവും സേതുരാമയ്യർ സിബിഐ സ്വന്തമാക്കിയിരുന്നു. സംവിധായകൻ കെ.മധുവാണ് ഈ സന്തോഷ വാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടമാണ് സിബിഐയുടെ അഞ്ചാം പതിപ്പോടെ ടീം സ്വന്തമാക്കിയത്.

Read More: ലോക സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടം സ്വന്തമാക്കി സേതുരാമയ്യർ സിബിഐ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Cbi 5 mammootty sethurama iyer film location photo