Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സേതുരാമയ്യർ വീണ്ടുമെത്തുന്നു, കൂടെ ഞാനും; സന്തോഷം പങ്കുവച്ച് ആശ ശരത്

ചിങ്ങം ഒന്നിന് സിബിഐ അഞ്ചാം പതിപ്പിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്

Mammootty, Asha Sarath, Sethurama Iyer CBI part 5, K. Madhu, S N Swamy, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെടുക്കുമ്പോൾ ആർക്കും വിസ്മരിച്ചു കളയാനാവാത്ത ഒന്നാണ് സേതുരാമയ്യർ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സിബിഐ കഥകളിലൂടെ നമ്മൾ കണ്ടത്.

ഇപ്പോഴിതാ, മമ്മൂട്ടി വീണ്ടും സേതുരാമയ്യർ സിബിഐ ആയി എത്തുകയാണ്. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ്.

മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ എന്നിവരും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന. വാർത്തകൾ ശരിയെന്നു തെളിയിക്കുകയാണ് ആശ ശരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയിൽ അഭിനയിക്കാനാവുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ആശ പറയുന്നു. സംവിധായകൻ മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണകൃപയാണ് ചിത്രം നിർമ്മിക്കുന്നത്.

Read more: സേതുരാമയ്യർ കെെ പിറകിൽ കെട്ടിയതിനു പിന്നിൽ; രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മുൻപ് പല ചിത്രങ്ങൾക്കും രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ ചിലപ്പോൾ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളിൽ തുടർച്ചയുണ്ടാവുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Cbi 5 mammootty asha sharath soubin shahir

Next Story
റിയാലിറ്റി ഷോയിലൂടെ എത്തി താരമായ പെൺകുട്ടിSaniya Iyappan, Saniya Iyappan childhood photo, Saniya Iyappan birthday, saniya iyyappan Maldives, Saniya Iyappan latest photos, Saniya Iyappan films, സാനിയ ഇയ്യപ്പൻ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com