കാസ്റ്റിങ് കൗച്ച് സിനിമാ രംഗത്തെ വിവാദ വിഷയമാണ്. എന്നാല്‍ കാസ്റ്റിങ് കൗച്ച് എപ്പോഴാണ് വരികയെന്ന് ചിന്തിക്കുകയാണ് താനെന്ന് നടി അനാര്‍ക്കലി. കാരണം അത്തരം അനുഭവം വന്നാല്‍ താന്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്ന് അറിയാനാണ് ഈ ചിന്തയെന്ന് അവര്‍ പറഞ്ഞു. തനിക്കിതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഗൃഹലക്ഷ്മിയോട് സംസാരിക്കവെ അനാർക്കലി പറഞ്ഞു.
” ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,” അനാർക്കലി പറഞ്ഞു.
Read Also: താരപുത്രന്മാര്‍ നേരിടുന്നൊരു പ്രശ്‌നമുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
ഗൃഹലക്ഷ്മിക്കുവേണ്ടി ആലുവ യുസി കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തിയ അനാർക്കലി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാർക്കലി ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചുവെന്നും വെളിപ്പെടുത്തി. തനിക്കിപ്പോള്‍ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാർക്കലി പറഞ്ഞു.
Read Also: കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്; ഡൽഹി സർക്കാരിനെ വിമർശിച്ച് ചിദംബരം
ഒരു പെണ്ണ് ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ വിശേപ്പിക്കാന്‍ തേപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് തനിക്ക് ഇഷ്ടമില്ലെന്ന് അനാര്‍ക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കും. നമുക്കു കൂടി ഗുണമാകുന്ന കാര്യമാണെങ്കിൽ മാറ്റിവയ്ക്കും. എന്നാൽ വസ്ത്രധാരണത്തിൽ ഇടപെടാൻ വരുന്ന ആളെ പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ, ‘ഓകെ ഭായ് ‘ എന്നു താൻ പറയുമെന്നും അനാർക്കലി നിലപാട് വ്യക്തമാക്കി.