സിനിമയിലേക്കുളള കാസ്റ്റിങ് കോളുകൾ സോഷ്യൽ മീഡിയയിലൂടെ നടന്മാർ പങ്കുവയ്ക്കാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു കാസ്റ്റിങ് കോളാണ് നടൻ നിവിൻ പോളി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 18-ാം പടി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുളളതാണ് വിഡിയോ.

‘ഞാനും നിങ്ങളിൽ ഒരാളാണ്. സ്വപ്നങ്ങളുളള അത് സത്യമാകാൻ എപ്പോഴും ശ്രമിക്കുന്ന ഒരാൾ. ഈ വലിയ ലോകത്ത് എന്റെ ശബ്ദം നിങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിൽ അതിനു കാരണം സിനിമയാണെന്ന്’ നിവിൻ പറയുന്നു. 17 നും 22 നും ഇടയിൽ പ്രായമുളള ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് അവസരം. അഭിനയിക്കാൻ താൽപര്യമുളളവർ സ്വന്തം പെർഫോമൻസിന്റെ വിഡിയോ ഫോണിൽ ഷൂട്ട് ചെയ്ത് 9946258887 എന്ന നമ്പരിലേക്ക് അയയ്ക്കാനും നിവിൻ പറയുന്നു. വെളളിത്തിര നമുക്കെല്ലാമുളളതാണ് എന്നു പറഞ്ഞാണ് നിവിൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചിരിക്കുന്നത്.

നിലവിൽ ഹേയ് ജൂഡ് എന്ന ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. നിവിന്റെ തമിഴ് ചിത്രം റിച്ചിയും റിലീസിന് ഒരുങ്ങുകയാണ്. നിവിൻ കായംകുളം കൊച്ചുണ്ണിയായെത്തുന്ന ചിത്രത്തിന്റെ വർക്കുകളും അണിയറയിൽ നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ