ആദിയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ പ്രണവിന്റെ നായികയാകാന്‍ പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. 18 വയസിനും 23 വയസിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളെയാണ് സംവിധായകന്‍ അന്വേഷിക്കുന്നത്.
ദിലീപിന്റെ രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം തന്നെയാണ് നിര്‍മ്മിക്കുന്നത്.
ജൂണ്‍ മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ടോമിച്ചന്‍ അറിയിച്ചു. അതേസമയം, ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങള്‍ ആരെന്നോ അറിയിച്ചിട്ടില്ല.
ആദ്യ ചിത്രത്തില്‍ തന്നെ കൈയ്യടി നേടിയ പ്രകടനമായിരുന്നു പ്രണവിന്റേത്. ചിത്രം സമ്മിശ്ര പ്രതികരണം നേടിയപ്പോള്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.