മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ പെൺകുട്ടികൾക്ക് അവസരം. ‘അങ്കിൾ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതുന്നത് ജോയ് മാത്യുവാണ്. ഹിറ്റ് ചിത്രം ഷട്ടറിനുശേഷമാണ് ജോയ് മാത്യു വീണ്ടും തിരക്കഥാകൃത്താവുന്നത്.

mammootty movie, casting call

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി അഭിനയിക്കാൻ പെൺകുട്ടികളെ തേടുന്നതായി ജോയ് മാത്യു തന്റെ ഫെയ്സ്ബുക്ക് പേജിൽ അറിയിച്ചിട്ടുണ്ട്. 16 നും 19 നും ഇടയിൽ പ്രായമുളള പെൺകുട്ടികൾക്കാണ് അവസരം. കേരളത്തിലുളളവർക്കല്ല മറിച്ച് യുഎഇയിലുളളവർക്കാണ് ഈ അവസരം ലഭിക്കുക. 17-ാം തീയതി ദുബായിൽവച്ചാണ് ഓഡിഷൻ.

mammootty, movie uncle

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ