കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൂടുതൽ സിനിമകൾ ഡിജിറ്റൽ റിലീസ് ചെയ്യപ്പെടുകയാണ്. ഇതിനെതിരെ നിർമ്മാതാക്കളുടെ സംഘടനയും തിയേറ്റർ ഉടമകളുടെ കൂട്ടായ്മയുമെല്ലാം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ചിത്രങ്ങളുടെ ഡിജിറ്റൽ റിലീസിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കാർണിവൽ സിനിമ. ഏഴോളം ബിഗ് ടിക്കറ്റ് ബോളിവുഡ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതായി ഡിസ്നി ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കാർണിവൽ സിനിമാസ് തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയപരിധിക്കുള്ളിൽ ഏഴോളം ചിത്രങ്ങളാണ് ഡിസ്നി ഹോട്സ്റ്റാർ റിലീസ് ചെയ്യുന്നത്. സുശാന്ത് സിങ് രജ്‌പുതിന്റെ ‘ദിൽ ബെച്ചാര’, അക്ഷയ് കുമാർ ചിത്രം ‘ലക്ഷ്മി ബോംബ്’, ആലിയ ഭട്ടിന്റെ ‘സടക് 2’, അഭിഷേക് ബച്ചന്റെ ‘ദ ബിഗ് ബുൾ’, അജയ് ദേവ്ഗണിന്റെ ‘ബുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ’, വിദ്യത് ജംവാലിന്റെ ‘ഖുദാഫിസ്’, കുമാൽ ഖേമുവിന്റെ ‘ലൂട്ട്കേസ്’ എന്നീ ചിത്രങ്ങളാണ് ഹോട്ട്സ്റ്റാർ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

Read more: സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു

ബോളിവുഡിന്റെ ഈ ഡിജിറ്റൽ മൂവ്മെന്റിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കാർണിവൽ സിനിമ സിഇഒ മോഹൻ ഉമ്‌റോക്കർ പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ്. തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഈ നീക്കം തീർത്തും നിരാശാജനകമാണ് എന്ന് പത്രക്കുറിപ്പിൽ പറയുന്നു.

“മുൻ പ്രസ്താവനയിൽ തന്നെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ആവശ്യമായ എല്ലാ മുൻകരുതലുകളോടെയും രാജ്യമെമ്പാടുമുള്ള സിനിമാ ഹാളുകൾ വീണ്ടും തുറക്കുന്നതിനുള്ള​ ശ്രമങ്ങൾ ഞങ്ങൾ നടത്തുന്നതിനിടയിൽ ചലച്ചിത്ര പ്രവർത്തകർ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നത് വളരെ നിരാശാജനകമാണ്.” ബിഗ് സ്ക്രീനുകൾ തുറക്കാനായി പ്രേക്ഷകരും സിനിമാപ്രവർത്തകരും കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും തിയേറ്റർ അനുഭവത്തിന് അതിന്റേതായ ഒരു വാല്യൂ ഉണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

“ലോക്ക്ഡൗൺ സമയത്ത് സിനിമാശാലകൾ വീണ്ടും തുറക്കുന്നതിനായി പ്രേക്ഷകർ കാത്തിരിക്കുകയാണെന്ന് സർവേകളിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. വിനോദ വ്യവസായം അഭിവൃദ്ധി പ്രാപിക്കാൻ എല്ലാവരും ഒത്തൊരുമയോടെ നിൽക്കേണ്ടതുണ്ട്. തിയേറ്ററുകൾക്കായി നിർമ്മിച്ച സിനിമകൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുകയാണെങ്കിൽ അത് സിനിമാവ്യവസായത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ തന്നെ തടസ്സപ്പെടുത്താം.”

Read more: അരനൂറ്റാണ്ടുകാലത്തെ അഭിനയജീവിതത്തിൽ ഇതാദ്യം; ഡിജിറ്റൽ റിലീസിനൊരുങ്ങി അമിതാഭ് ബച്ചൻ ചിത്രം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook