കർണാട്ടിക് സംഗീതജ്ഞ ബോംബേ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തശ്രാവത്തെ തുടർന്നാണ് ചികിത്സ തേടിയത്. യുകെ ടൂറിനിടെയാണ് ഇന്ന് ആശുപത്രിയിലെത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയശ്രീയെ സർജറിയ്ക്ക് വിധേയയാക്കുകയാണ്.
58 വയസ്സുള്ള ഗായിക ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരേ കടൽ, ഒരുത്തീ, പൈതൃകം, കോളാമ്പി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.
സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരം കുറച്ചു ദിവസങ്ങൾക്കു മുൻപ് ജയശ്രീയെ തേടിയെത്തിയിരുന്നു. “സംഗീതത്തെ സമൂഹത്തിന്റെ വളർച്ചയ്ക്കു വേണ്ടിയും അവർ ഉപയോഗിക്കുന്നു” എന്നാണ് സംഗീത അക്കാദമി അവരുടെ കുറിപ്പിൽ പറഞ്ഞത്.