ഫുട്ബോള്‍ ആരാധകരുടെ ഇഷ്ട കളിക്കാരനായിരുന്ന വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു.
പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്. വിപി സത്യന് എന്ന കഥാപാത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് ജയസൂര്യയുടെ നായികയാവുന്നത്.
ഒരു സ്പോര്‍ട്സ് ഡ്രാമ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍. കേരള പോലീസ് ടീമിന്റെ ജേഴ്സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിത കഥയാണ് സിനിമയിലൂടെ പറയുന്നത്.
ജയസൂര്യയുടെ നായികയാവുന്നത് അനു സിത്താരയാണ്. ഒപ്പം സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ് വില്‍ എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ ടി.ല്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.