Latest News

ചിരിച്ചു, കരഞ്ഞു, ഓർമകളിലേക്ക് പോയി; സൂരറൈ പോട്ര് കണ്ട് യഥാർഥ ‘നെടുമാരൻ’

ശക്തമായ വേഷമാണ് സൂര്യ ചെയ്തത്, സ്വപ്നങ്ങളെ പൂര്‍ത്തികരിക്കാന്‍ ഭ്രാന്തമായ ആവേശം കാണിക്കുന്ന സംരംഭകന്റെ ഭാഗം നന്നായി തന്നെ അദ്ദേഹം ചെയ്തു

Soorarai Pottru, Suriya, GR Gopinath, Soorarai Pottru review, GR Gopinath Soorarai Pottru, iemalayalam

സൂര്യയേയും അപർണ ബാലമുരളിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. എയര്‍ ഡെക്കാണ്‍ സ്ഥാപകനായ ജിആര്‍ ഗോപിനാഥിന്‍റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ സിംപ്ലി ഫ്ലൈ എന്ന പുസ്തകമാണ് ചിത്രത്തിന് ആധാരം. തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള​ സിനിമ കണ്ട് ചിരിച്ചും കരഞ്ഞും ഓർമകളിലേക്ക് തിരികെ പോകുകയാണ് ജി.ആർ ഗോപിനാഥ്. സിനിമ കണ്ട് ട്വിറ്ററിലൂടെയാണ് ജി.ആർ ഗോപിനാഥ് അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

“ചിത്രത്തില്‍ വലിയ രീതിയില്ലുള്ള ഭാവന ഉണ്ട്. എങ്കിലും എന്റെ ആത്മകഥയുടെ യഥാർത്ഥ സത്ത ചോര്‍ന്നുപോകാതെയാണ് ചിത്രം എടുത്തിരിക്കുന്നത്. ഒരു യഥാർത്ഥ റോളർ കോസ്റ്ററാണ് ഈ ചിത്രം. ഓർമ്മകളെ തിരിച്ചു നൽകി പല കുടുംബ രംഗങ്ങളിൽ എനിക്ക് ചിരിയും കണ്ണീരും നിയന്ത്രിക്കാനായില്ല,” ജി.ആർ ഗോപിനാഥ് കുറിച്ചു.

“നാടകീയമായാണ് അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും മുന്നിലുള്ള എല്ലാ തടസ്സങ്ങളും തട്ടിമാറ്റി ഗ്രാമീണനായ ഒരു വ്യക്തി തന്‍റെ സംരംഭം ആരംഭിക്കാന്‍ നടത്തുന്ന പോരാട്ടവും പ്രതീക്ഷയും അതേ സ്പിരിറ്റില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.”

“എന്റെ ഭാര്യ ഭാർഗവിയുടെ കഥാപാത്രമായെത്തിയ അപർണ നന്നായി വന്നിട്ടുണ്ട്. മനോധൈര്യമുള്ള, സങ്കോചമോ, ഭയമോ ഇല്ലാത്ത എല്ലാ ഗ്രാമീണ സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന ഒരു കഥാപാത്രമാണ്, പ്രത്യേകിച്ച് സ്വന്തം കാലിൽ നിന്ന് തന്നെ സംരംഭകരാകാൻ ശ്രമിക്കുന്നവർക്ക്.”

“ശക്തമായ വേഷമാണ് സൂര്യ ചെയ്തത്, സ്വപ്നങ്ങളെ പൂര്‍ത്തികരിക്കാന്‍ ഭ്രാന്തമായ ആവേശം കാണിക്കുന്ന സംരംഭകന്റെ ഭാഗം നന്നായി തന്നെ അദ്ദേഹം ചെയ്തു.”

“സൂര്യ നായകനായ പുരുഷ കേന്ദ്രീകൃതമായ ഒരു കഥയില്‍ അപര്‍ണ്ണ ചെയ്ത ഭാര്യാ കഥാപാത്രത്തിലൂടെ ഹൃദയം നിറയ്ക്കുന്ന തരത്തിലും പ്രചോദനം നല്‍കുന്ന തരത്തിലും കഥയെ ബാലന്‍സ് ചെയ്തതിന് സംവിധായിക സുധയ്ക്ക് വലിയൊരു സല്യൂട്ട്,” അദ്ദേഹം കുറിച്ചു.

Read More: Soorarai Pottru: സൂര്യ, അപർണ്ണ, പിന്നെ നമ്മുടെ അഭിമാനമായ ഉർവശി ചേച്ചിയും; സൂരറൈ പോട്രുവിനു കൈയ്യടിച്ച് മഞജു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Captain gr gopinath praises soorarai pottru says its heavily dramatised but captures true essence

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com