എഴുപത്തി രണ്ടാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് മാറ്റ് കൂട്ടാന്‍ ബോളിവുഡിന്റെ താരറാണിമാരുമെത്തി. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത് എന്നിവരുടെ കാനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കിടിലം ലുക്കിലാണ് താരങ്ങള്‍ കാനില്‍ പ്രത്യക്ഷപ്പെടുന്നത്.
കാനില്‍ നിന്നുള്ള തങ്ങളുടെ ഫസ്റ്റ് ലുക്ക് എല്ലാവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തവണ റെഡ് കാര്‍പെറ്റില്‍ ദീപികയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഡിസൈനര്‍ പീറ്റര്‍ ഡണ്ടസാണ്.
Read More: കാനിൽ തിളങ്ങാൻ ദീപിക പദുക്കോൺ
ഫെസ്റ്റിവലില്‍ പോകുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ടില്‍ നിന്നുള്ള ബോര്‍ഡിങ് പാസ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഏറെ ആകാംക്ഷയോടെയാണ് ദീപിക യാത്ര തിരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. മുന്‍ വര്‍ഷങ്ങളിലും ദീപിക കാനിന്റെ റെഡ് കാര്‍പെറ്റില്‍ ഉണ്ടായിരുന്നു.
പ്രിയങ്കയും കങ്കണയുമാണ് കാനിലെത്തിയിരിക്കുന്ന മറ്റു രണ്ട് താരങ്ങൾ. ജ്വല്ലറി ബ്രാൻഡായ ഷോപാർഡിന്റെ പ്രതിനിധിയായാണ് പ്രിയങ്ക എത്തിയിരിക്കുന്നത്. കാനിന്റെ ചുവപ്പ് പരവതാനിയിലേക്കായുള്ള തയ്യാറെടുപ്പുകളുടെ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് കങ്കണ റണാവത്ത് കാനിലെത്തിയിരിക്കുന്നത്. ആദ്യ ലുക്ക് സാരിയില്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേത്ത് പൂര്‍ണമായും വെസ്റ്റേണ്‍ ലുക്കാണ്. കറുപ്പില്‍ കണ്ണെടുക്കാനാവാത്ത സൗന്ദര്യമാണ് കങ്കണയ്ക്ക്.
ഐശ്വര്യ റായ് ഇത്തവണയും റെഡ് കാര്‍പെറ്റില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മേയ് 19 നായിരിക്കും ഐശ്വര്യ റെഡ്കാര്‍പെറ്റിലെത്തുകയെന്നാണ് സൂചന. സോനം കപൂറും എത്തുമെന്നാണ് പ്രതീക്ഷ