scorecardresearch

നവാസുദ്ധീന്‍ സിദ്ദിഖി ചിത്രം 'മാന്റോ' കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്

സംവിധായിക നന്ദിത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററിലൂടെ അറിയിച്ചത്

സംവിധായിക നന്ദിത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററിലൂടെ അറിയിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നവാസുദ്ധീന്‍ സിദ്ദിഖി ചിത്രം 'മാന്റോ' കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്

നന്ദിത ദാസ് സംവിധാനം ചെയ്ത വാസുദ്ധീന്‍ സിദ്ദിഖി ചിത്രം മാന്റോ 2018 കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. അണ്‍സേര്‍ട്ടൈന്‍ റിഗാര്‍ഡ് വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുത്തത്. നന്ദിത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യത്യസ്തമായ 20 അവലംബിതമല്ലാത്ത കഥകളുളള ചിത്രങ്ങളാണ് അണ്‍ സേര്‍ട്ടൈന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മെയ് 8 മുതല്‍ 19 വരെയാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. നവാസുദ്ധീന്‍ സിദ്ദിഖിയും സന്തോഷം പങ്കുവെച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment

കഴിഞ്ഞ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് നന്ദിത ദാസ് മാന്റോയുടെ പ്രൊമോ റിലീസ് ചെയ്തത്. കഴിഞ്ഞ തവണ കാന്‍സില്‍ ജൂറി അംഗം കൂടിയായിരുന്നു സംവിധായിക.

പ്രശസ്ത പാക്കിസ്ഥാനി സാഹിത്യകാരൻ സാദത് ഹസൻ മാന്റോ യുടെ ജീവിതം പറയുന്ന ചിത്രമാണ് “മാന്റോ”. നവാസുദ്ദീൻ സിദ്ദിഖിയാണ് മാന്റോയായി എത്തുന്നത്. നവാസിദ്ദീന്റെ രൂപമാറ്റം മാന്റോയെ അനുസ്മരിപ്പിക്കുന്നതാണ്. രസിക ദുഗലാണ് മാന്റൊയുടെ ഭാര്യ സഫിയയുടെ വേഷം ചെയ്യുന്നത്.

Advertisment

1940-50 കാലഘട്ടമാണ് മാന്റൊയുടെ സുവർണ്ണ കാലഘട്ടം. ചെറുകഥാ രചനയിലൂടെയായിരുന്നു അദ്ദേഹം പ്രശസ്തനായത്. വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ മറ്റു എഴുത്തുകാരിൽ നിന്നും വേറിട്ടു നിന്നിരുന്ന പ്രതിഭയായിരുന്നു മാന്റോ.

Nawazuddin Siddiqui Cannes Film Festivel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: