/indian-express-malayalam/media/media_files/2025/05/23/Oe7wy55BTcyMQkpEOvAB.jpg)
ഐശ്വര്യ കാൻ വേദിയിൽ
/indian-express-malayalam/media/media_files/2025/05/22/XWUGXTCA813A1IexMjB7.jpg)
കാൻ വേദിയിൽ മറ്റാരേക്കാളും ഏവരും ഉറ്റുനോക്കുന്നത് ഐശ്വര്യ റായിയുടെ ലുക്കാണ്. ഇത്തവണയും ആരാധകരെ നിരാശരാക്കിയില്ല താരം.
/indian-express-malayalam/media/media_files/2025/05/23/cannes-aiswarya-rai-2025-4-251497.jpg)
ഏറെ പ്രത്യേകതകളുള്ള കസ്റ്റമൈസ്ഡ് ഗൗരവ് ഗുപ്ത ഔട്ട്ഫിറ്റാണ് കാനിലെ രണ്ടാം ദിനത്തിൽ റെഡ് കാർപെറ്റിനായി താരം തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/2025/05/23/cannes-aiswarya-rai-2025-3-929802.jpg)
ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള രൂപകൽപനയാണ് ഈ ഔട്ട്ഫിറ്റെന്ന് ഡിസൈനർ ഗൗരവ് ഗുപ്ത സൂചിപ്പിച്ചു.
/indian-express-malayalam/media/media_files/2025/05/23/cannes-aiswarya-rai-2025-1-102422.jpg)
വെള്ളി, സ്വർണം, കരി, കറുപ്പ് എന്നിവ ഒരുമിച്ചു ചേർന്ന് പൊട്ടിത്തെറിക്കുമ്പോഴുള്ള കോസ്മോസ് അനുഭൂതി ഉളവാക്കുന്ന എംബ്രോയിഡറി വർക്കുകളാണ് ഗൗണിൽ നൽകിയിരിക്കുന്നത്. മൈക്രോ ഗ്ലാസ് ക്രിസ്റ്റലുകൾ കൊണ്ടാണ് അവ ഇത്രയേറെ ഭംഗിയോടെ ചെയ്തെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/23/cannes-aiswarya-rai-2025-2-622283.jpg)
ഇതിലേറെ പ്രത്യേകത ഉള്ളത് ഐശ്വര്യ അണിഞ്ഞിരിക്കുന്ന കേപ്പിലാണ്. ഭഗവദ് ഗീതയിൽ നിന്നുള്ള ''|| കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചൻ । മാ കർമ്മഫലഹേതുർഭൂർമാ തേ സങ്ഗോയസ്ത്വകർമണി ||'' എന്ന സംസ്കൃത ശ്ലോകമാണ് അതിൽ തുന്നിച്ചേർത്തിരിക്കുന്നത്. വാരാണസിയിലെ കൈത്തറിയിൽ കൈകൊണ്ട് ചെയ്തെടുത്ത ബ്രോക്കേഡ് വർക്കുകളാണ് കേപ്പിനെ ശ്രദ്ധേയമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.